ദുബായ്: യു.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രീമിയം ഇലക്ട്രിക് കാറായ ടെസ്ല മോഡൽ-3, ഐ ഫോൺ 15 പ്രോ മാക്സ് എന്നീ സമ്മാനങ്ങളുമായി 10 x പ്രോപ്പർട്ടീസ്. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് അപ്പാർട്ട്മെൻ്റുകൾ സൗജന്യമായി ഫർണിഷിംഗ് ചെയ്തു കൊടുക്കുമെന്നും 10 x പ്രോപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ പ്രഖ്യാപിച്ചു.
ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രോപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ജൂലൈ 7 മുതൽ
9 വരെ ഷാർജ എക്സ്പോയിൽ നടക്കുന്ന കമോൺ കേരള പ്രോപ്പർട്ടി ഷോയിലാണ് ഇതിന്റെ ലോഞ്ച് നടക്കുക. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുമായി മുൻനിരയിൽ നിൽക്കുന്ന കമ്പനിയാണ് 10 x പ്രോപ്പർട്ടീസ്.
ദുബായ് ബിസിനിസ് ബേയിൽ സിംഗിൾ ബിസിനസ് ടവർ 805- ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ടെൻ എക്സ് പ്രോപ്പർട്ടീസ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രോപ്പർട്ടി എക്സിബിഷൻ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ലണ്ടനിൽ (യു.കെ) പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിരിക്കുകയാണ്.
ഉപഭോക്താവിന്റെ അഭിരുചിക്കും, ബഡ്ജറ്റിനും അനുയോജ്യമായ വില്ലകൾ, ടൗൺ ഹൗസുകൾ , അപ്പാർട്മെന്റുകൾ, വസ്തുവകകൾ എന്നിവ മികച്ച ഡെവലപ്പർമാരിൽ നിന്നും സൗജന്യ സേവനത്തിലൂടെ വാങ്ങിക്കൊടുക്കുന്ന 10 എക്സ് പ്രോപ്പർട്ടീസ് വാങ്ങുന്നവർക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ വിറ്റ് വരവ്, മികച്ച വാടക സാധ്യത എന്നിവ ഉറപ്പുവരൂത്തുകയും ചെയ്യുന്നു.
10 എക്സ് പ്രോപ്പർട്ടീസിൻ്റെ സേവനം ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് sukesh@10xproperties.ae എന്ന ഇമെയിലിലോ 0559468090 നമ്പരിലോ ബന്ധപ്പെടാം. 10x ഇൽ നിന്നും വാങ്ങുന്ന പ്രോപ്പർട്ടികൾ അധിക ലാഭത്തിന് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സഹായം നൽകുന്നതും 10 എക്സ് പ്രോപ്പർട്ടീസിൻ്റെ സവിശേഷതയാണ്. പ്രോപ്പർട്ടികളുടെ വിൽപനയ്ക്കും മറ്റു ഇടപാടുകൾക്കുമായി പ്രത്യേക വിഭാഗം തന്നെ 10 എക്സ് പ്രോപ്പർട്ടീസിനുണ്ട്. വാർത്താ സമ്മേളനത്തിൽ 10 എക്സ് പ്രോപ്പർട്ടീസ് ഡയറക്ടർ വി. എസ്.ബിജുകുമാർ, സെയിൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശ്ശൂർ എന്നിവരും പങ്കെടുത്തു.