അബുദാബിയിലെ ഏകീകൃത സേവന സംവിധാനമായ TAMM വഴി 10 ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കുന്നു. അബുദാബി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയത്തിന്റെ (MoHRE) സേവനങ്ങളാണ് TAMM വഴി ലഭ്യമാക്കിയിരിക്കുന്നത്.
ലഭ്യമാകുന്ന സേവനങ്ങൾ
1 പുതിയ വർക്ക് പെർമിറ്റ്
2 ഗാർഹിക തൊഴിലാളികൾക്കുള്ള എൻട്രി പെർമിറ്റ്
3 ഗാർഹിക തൊഴിലാളികൾക്കുള്ള റെസിഡൻസി പെർമിറ്റ്
4 ഗാർഹിക തൊഴിലാളികൾക്കുള്ള റെസിഡൻസി പെർമിറ്റ് പുതുക്കൽ
5 ഗാർഹിക തൊഴിലാളികൾക്കുള്ള റസിഡൻസി പെർമിറ്റ് റദ്ദാക്കൽ
6 ഗാർഹിക തൊഴിലാളികൾക്കുള്ള സ്പോൺസർഷിപ്പ് ഫയൽ
7 ഗാർഹിക തൊഴിലാളികൾക്കുള്ള തൊഴിൽ കരാർ
തുടങ്ങിയ പത്ത് സേവനങ്ങളാണ് പോർട്ടൽ വഴി ലഭ്യമാക്കിയിരിക്കുന്നത്.
പോർട്ടലുമായി ഉപഭോക്താക്കൾ കൂടുതൽ പരിചിതരാകുമ്പോൾ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ കൂടുതൽ സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാക്കും.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റൽ ഗവൺമെന്റ് സേവനരംഗത്ത് ലോകത്ത് മുൻനിരയുള്ള സേവനദാതാക്കളായി TAMM-നെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ട്.