സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച കരിക്ക് ടീമിൻ്റെ സിനിമ ഒടുവിൽ യഥാർത്ഥ്യമാകുന്നു. ഇന്നലെയാണ് ആദ്യ സിനിമ പ്രഖ്യാപിക്കുന്നുവെന്ന സൂചന കരിക്ക് ടീം ഇൻസ്റ്റാഗ്രാമിലൂടെ നൽകിയത്. പിന്നാലെ ഇന്ന് ഡോ.അനന്തുവിനൊപ്പം ആദ്യം ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിൻ്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
കരിക്കിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
അതിയായ സന്തോഷത്തോടും നന്ദിയോടും കൂടി, ഞങ്ങളുടെ ആദ്യ സിനിമയുടെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
കരിക്ക് സ്റ്റുഡിയോസുമായി സഹകരിച്ച് ഡോ. അനന്തു എന്റർടൈൻമെന്റ്സ് ഈ ചിത്രം നിർമ്മിക്കും, ഇത് അവരുടെ പ്രൊഡക്ഷൻ നമ്പർ 2 ഉം ഞങ്ങൾക്ക് പ്രൊഡക്ഷൻ നമ്പർ 1 ഉം ആയിരിക്കും. സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകൾക്കായുള്ള കണ്ടൻ്റുകളും നിർമ്മിക്കുന്ന ഒരു ഇടമായി കരിക്ക് സ്റ്റുഡിയോസ് പ്രവർത്തിക്കും.
വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്ക് നൽകിയ അവിശ്വസനീയമായ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല.
ചലച്ചിത്രനിർമ്മാണത്തിലേക്ക് ഞങ്ങൾ ഈ ആവേശകരമായ ഈ ചുവട് വയ്ക്കുമ്പോൾ , നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
 
View this post on Instagram 


 
 



 
  
  
  
 