ബ്രിട്ടനിൽ സ്വകാര്യ കോളജ് ഹെഡ് ടീച്ചറെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തി. കോളജിലെ ഗ്രൗണ്ടിൽ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സറേയിലെ എപ്‌സം കോളജ് മേധാവിയായ എമ്മ പാറ്റിസൺ(45), ഭർത്താവ് ജോർജ്ജ്(39), മകൾ ലെറ്റി(7) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ.വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്അറിയിച്ചു. 1855ലാണ് എപ്സോം കോളജ് സ്ഥാപിതമായത്.
തെക്കൻ ലണ്ടനിലെ ക്രോയ്‌ഡൺ ഹൈസ്‌കൂളിലെ ഹെഡ് ടീച്ചറായി എമ്മ ആറു വർഷം സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. അഞ്ചു മാസം മുമ്പാണ് എമ്മ എപ്‌സോമിന്റെ ആദ്യ വനിതാ ഹെഡ് ആയി എത്തുന്നത്. ബ്രിട്ടനിലെ പ്രശസ്തമായ കോളജുകളിൽ ഒന്നായ ഇവിടെ ഏകദേശം 950 ൽപ്പരം വിദ്യാർഥികളാണ് പഠിക്കുന്നത്.
എമ്മയുടെ ഭർത്താവായ ജോർജ് ചാർട്ടേഡ് അക്കൗണ്ടന്റും ‘ടാംഗിൾവുഡ് 2016’ മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ മരണം നടക്കാനുണ്ടായ കാരണങ്ങളെ പറ്റി വ്യക്തമായ വിശദീകരണങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. അതേസമയം ആത്മഹത്യ ആയിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. അന്വേഷണത്തിൽ ഇവരുടെ മരണവുമായി ആർക്കും പങ്കില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.