തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയില്‍ ഇ.ഡി റെയ്ഡ്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നുവരികയായിരുന്നു.
അതേസമയം പരിശോധനയ്ക്ക് ഇ.ഡിയ്ക്ക് ഒപ്പമെത്തിയ കേന്ദ്ര സേനയെ പൊലീസ് തടഞ്ഞു. തമിഴ്‌നാട് പൊലീസ് ആണ് സേനയെ തടഞ്ഞത്. കേന്ദ്ര സേന ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.
ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിലാണ് പരിശോധന നടത്തിയത്. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. കരൂര്‍ രാമകൃഷ്ണ പുരത്ത് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ വി അശോകിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു.
ഇതുകൂടാതെ മന്ത്രിയുടെ സുഹൃത്തുക്കളുടെ വീട്ടിലും അഴിമതിപ്പണ ഇടപാട് നടന്നുവെന്ന് ആരോപണമുള്ള കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും ഐടി പരിശോധന തുടരുന്നുണ്ട്. കരൂരില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
നേരത്തെ എഐഡിഎംകെയില്‍ ആയിരുന്നു സെന്തില്‍ ബാലാജി