അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്‌നാടും കർണാടകയും 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഇന്ത്യയുടെ ജി 20 ഷെർപ്പയും മുൻ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യ ടുഡേ കോൺക്ലേവ് സൗത്ത് 2023-ൽ ‘മേക്ക് ഇൻ ഇന്ത്യ’യിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടും കർണാടകയും രണ്ട് വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും. അതിനാൽ, 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും പിന്നീട് 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയി വളരാനുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിർണായക പങ്കുണ്ട്” അമിതാഭ് കാന്ത് പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപിയുടെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യയാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നതിനേക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ മാനവ വികസന സൂചികകൾ മികച്ചതാണ്, അതിനാൽ ജീവിത നിലവാരവും ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവയിലെ സാമൂഹിക സൂചകങ്ങളും വളരെ ഉയർന്നതാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അവ വളരെ മുന്നിലാണ്,” അദ്ദേഹം പറഞ്ഞു. പറഞ്ഞു.
വർഷങ്ങൾ നീണ്ട പ്രയ്തനത്തിലൂടെയാണ് ഈ രീതിയുള്ള വികസനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേടിയത്. അവിടെ ഭരണമാറ്റമുണ്ടായിട്ടും സാമൂഹിക- സാമ്പത്തിക വികസന നയങ്ങളിൽ സ്ഥിരതയുണ്ടായിരുന്നു. ഈ സ്ഥിരത അവർക്ക് വലിയതോതിൽ ഗുണം ചെയ്തുവെന്നും അമിതാഭ് കാന്ത് പറഞ്ഞു.