ബാറ്റർമാരുടെ ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനം നിലനിർത്തി. പാകിസ്താൻ നായകൻ ബാബർ അസമാണ് ഒന്നാമത്. സൂര്യകുമാറിന് 805 റേറ്റിംഗും ബാബർ അസമിന് 818 റേറ്റിംഗും ഉണ്ട്. ശ്രേയാസ് അയ്യർ ആറ് സ്ഥാനങ്ങൾ കയറി 19ാം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മറികടന്ന് 44ാം സ്ഥാനത്തും, 87ാം സ്ഥാനത്തുനിന്നും 58ലേക്ക് കുൽദീപ് യാദവും ഉയർന്നു.
ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലുള്ള ഇന്ത്യക്ക് പുതിയ റാംങ്കിംഗ് ആത്മവിശ്വാസം പകരുന്നതാണ്. പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ ആണ് മത്സരം. ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന കോലിയ്ക്ക് നിർണായകമാണ് ഈ ഏഷ്യാ കപ്പ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.