ഭക്ഷ്യ സുരക്ഷാനിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്ക് പൂട്ടിട്ട് അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. അബുദാബിയിലെ ജാഫ്കോ സൂപ്പർമാർക്കറ്റ് ആണ് പൂട്ടിച്ചത്. പൊതുജനാരോഗ്യത്തിന് അപകടകരമായതിനാലാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു.
അബുദാബി എമിറേറ്റിലെ ഭക്ഷണം സംബന്ധിച്ച 2008 ലെ നിയമം (2) ലംഘിച്ചുവെന്ന് അധികൃതർ കണ്ടെത്തി. ഈ നിയമലംഘനം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും വിലയിരുത്തിയ പശ്ചാത്തലത്തിലാണ് സ്ഥാപനം പൂട്ടിയതെന്നും അതോറിറ്റി വിശദീകരിച്ചു.