കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
48 വർഷം നീണ്ട സിനിമ ജീവിതത്തിൽ 200- ലേറേ സിനിമകളുടെ ഭാഗമായിട്ടുണ്ട് ശ്രീനിവാസൻ. വെറും ചിരി സിനിമകൾക്ക് അപ്പുറം മലയാളിയെ ചിന്തിപ്പിക്കുകയും സാമൂഹിക പ്രശ്നങ്ങളിൽ വിമർശിക്കുക ചെയ്യുന്നതായിരുന്നു ശ്രീനിവാസൻ്റെ സിനിമകളും തിരക്കഥകളും.
കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനി 1977- ൽ പി. എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്
ഭാര്യ വിമല. നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്. ചെന്നൈ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രജനികാന്തിനൊപ്പം ആണ് സിനിമ പഠിച്ചത്.




