EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സോളാര്‍ പീഡന പരാതി; ഹൈബി ഈഡന്‍ എം.പിയെ കുറ്റവിമുക്തനാക്കി കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സോളാര്‍ പീഡന പരാതി; ഹൈബി ഈഡന്‍ എം.പിയെ കുറ്റവിമുക്തനാക്കി കോടതി
News

സോളാര്‍ പീഡന പരാതി; ഹൈബി ഈഡന്‍ എം.പിയെ കുറ്റവിമുക്തനാക്കി കോടതി

Web News
Last updated: September 25, 2023 2:16 PM
Web News
Published: September 25, 2023
Share

തിരുവനന്തപുരം സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ എം.പിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി. ഹൈബി ഈഡനെ കേസില്‍ കുറ്റവിമുക്തിനാക്കി സിജെഎം കോടതി ഉത്തരവിട്ടു.

ഹൈബി ഈഡനെതിരായ പരാതിയില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ നേരത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പരാതിക്കാരിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നടപടി.

അതേസമയം, സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അടുത്തമാസം 18ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.

സോളാര്‍ കേസിലെ പീഡനാരോപണ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ഗണേഷ്‌കുമാറും പരാതിക്കാരിയും ചേര്‍ന്ന് എഴുതിച്ചേര്‍ത്തതാണെന്നാണ് ഹര്‍ജിയിലെ ആരോപണം. 2018 ലായിരുന്നു ഹര്‍ജി.

എന്നാല്‍ ഈ ഹരജിയിലെ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമന്‍സ് അയയ്ക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കാതിരുന്നത്. കഴിഞ്ഞ ദിവസം സ്‌റ്റേ നീങ്ങിയതോടെയാണ് ഹര്‍ജി വീണ്ടും പരിഗണിച്ച കൊട്ടാരക്കര കോടതി ഗണേഷ് കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.

 

TAGGED:CongressHibi Edensolar Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഈദുല്‍ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും

January 23, 2023
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; അലർട്ടുകൾ തുടരും

September 27, 2022
News

വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബോറെൽ

October 19, 2022
News

പാലക്കാട് മാറി മറിഞ്ഞ് വോട്ടെണ്ണൽ ഫലം;വിജയം ഉറപ്പിച്ച് വയനാട് പ്രിയങ്കയും, ചേലക്കരയിൽ യു ആർ പ്രദീപും

November 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?