ദുബായ് സ്‌മൈല്‍ ട്രെയിന്‍ കോർപ്പറേഷനും യൂണിയന്‍ കോപും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ചാണ് ഇരുവരും തമ്മിൽ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. യൂണിയന്‍ കോപും സ്‌മൈല്‍ ട്രെയിന്‍ ഇന്റര്‍നാഷണലും തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുകയാണ് ഈ കരാറിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.
എല്ലാ സാമൂഹിക സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാൻ യൂണിയന്‍ കോപിന് താത്പര്യമുണ്ട്. കൂടാതെ ഇതുവഴി പരസ്പര പങ്കാളിത്തവും, രണ്ട് കമ്പനികളുടെയും അനുഭവങ്ങളുടെ ഗുണഫലം ഏകീരണവും ലക്ഷ്യമിടുന്നു. തന്ത്രപരമായ ലക്ഷ്യങ്ങളില്‍ പങ്കുവെക്കുന്നതിലൂടെ രണ്ട് വിഭാഗങ്ങള്‍ക്കും അധിക ഗുണഫലം ഉണ്ടാകുകയും ചെയ്യുമെന്നും സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.
സമൂഹത്തിന് താല്‍പ്പര്യമുള്ള കമ്മ്യൂണിറ്റി സഹകരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ശ്രദ്ധ നല്‍കുന്നതിനാല്‍ ഭാവിയില്‍ രണ്ട് വിഭാഗങ്ങള്‍ക്കും നിരവധി നല്ല ഫലങ്ങള്‍ ഈ കരാറിലൂടെ ഉണ്ടാകുമെന്ന് സ്‌മൈല്‍ ട്രെയിന്‍ ദുബായ് എക്‌സിക്യൂട്ടീവ് അഫാഫ് മെക്കി വിശദമാക്കി.