അജ്മാൻ : യു.എ.ഇയിലെ മുന്‍നിര ട്രാവല്‍സായ സ്മാര്‍ട്ട് ട്രാവല്‍സ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി.സ്മാര്‍ട്ട് ട്രാവല്‍സിന്‍റെ സബ്‌സിഡിയറിയായ സ്മാര്‍ട്ട് സെറ്റ് ബി2ബി പോര്‍ട്ടല്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ബി2ബി ട്രാവൽ സൊല്യൂഷനുകൾ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. കൊച്ചി ലേ മെറിഡിയനിൽ കേരളത്തിലെ ട്രാവൽ ഏജൻസികളുടെ സംഘടനയായ ടാസ്ക് നടത്തിയ THRIVE 2023 എന്ന ചടങ്ങിൽ കേരള തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്മാര്‍ട്ട് സെറ്റ് ലോഞ്ച് ചെയ്തു.
ലോഞ്ച് ചെയ്ത് ആറു മാസത്തിനുള്ളില്‍ യു.എ.ഇയില്‍ ആയിരത്തോളം ഏജന്‍സികളുടെ വിശ്വാസം നേടിയെടുക്കാന്‍ ബി2ബി പോര്‍ട്ടലിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ സ്മാര്‍ട്ട് സെറ്റ് അക്കാദമി, ലീഡേഴ്സ് ഇന്‍ ട്രാവല്‍ ആന്‍റ് ടൂറിസം, അയാട്ട, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങിയ കോഴ്സുകള്‍ തുടങ്ങാനുള്ള മുന്നൊരുക്കത്തിലാണെന്ന് കമ്പനിയെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് സി.ഇ.ഒയും ചെയര്‍മാനുമായ അഫി അഹമ്മദ് പറഞ്ഞു.കൊച്ചി കേന്ദ്രമായി ആഗസ്റ്റ് 27 ന് പുതിയ ഓഫീസ് പ്രവർത്തനമാരംഭിക്കും.
കെ.എസ്.ടി.പി അഡീഷണൽ ഡയറക്ടർ കൃഷ്ണൻ എസ് ഐഎഎസ്, സ്മാർട്ട് ട്രാവൽ ജനറൽ മാനേജർ സഫീർ മഹമൂദ്, കേരള സെയിൽസ് മാനേജർ ആഷിക് മുഹമ്മദ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള ട്രാവല്‍ രംഗത്തെ 300 ൽ അധികം അംഗങ്ങൾ ചടങ്ങില്‍ പങ്കെടുത്തു.