EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അജ്മാനിൽ ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അജ്മാനിൽ ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു
Diaspora

അജ്മാനിൽ ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു

Web Desk
Last updated: January 10, 2024 9:41 PM
Web Desk
Published: January 10, 2024
Share

ദുബായ്: എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. ജനുവരി ഏഴ് ഞായറാഴ്ച അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിലായിരുന്നു പരിപാടികൾ. തുടർച്ചയായി പതിനാലാം വർഷമാണ് ശിവഗിരി തീർത്ഥാടന മഹാസംഗമം നടക്കുന്നത്

ശിവഗിരി മഠം തന്ത്രികൾ സനൽ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെയാണ് സംഗമം ആരംഭിച്ചത്. രാവിലെ 7 മണിക്ക് ഗുരുമണ്ഡപത്തിൽ സെക്രട്ടറി വാചസ്പതിയും, വൈസ് ചെയർമാൻശ്രീധരൻ പ്രസാദും ചേർന്ന് ധർമ്മപതാക ആരോഹണം ചെയ്തു. 8 മണിക്ക് ശാരദ പൂജയും 8.30 ന് സർവൈശ്വര്യ പൂജയും നടന്നു. 9.30 മുതൽ വനിതകളുടെ ഭജന ആരംഭിച്ചു. സമൂഹ പ്രാർത്ഥന, കലാ സാഹിത്യ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിജയികളുടെ കീർത്തനങ്ങൾ, പദയാത്ര എന്നിവ തീർത്ഥാടനത്തിന്റെ ഭാഗമായിരുന്നു.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് ശ്രീനാരായണീയ ഭക്തർ പദയാത്രയിൽ പങ്കെടുത്തു ശ്രീ നാരായണഗുരുദേവ വിഗ്രഹം വഹിച്ചു കൊണ്ടുള്ള റിക്ഷയുമായി പദയാത്രയ്ക്ക് നേതൃത്വം നൽകിയത് ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളും ഋതംബരാനന്ദ സ്വാമികളും ആയിരുന്നു. ഇവരെ പൂർണ്ണ കുംഭം നൽകി തീർഥാടന വേദിയിലേക്ക് ആനയിച്ചു.

താലപ്പൊലിയോടും ചെണ്ടമേളത്തോടെയും നാലായിരത്തിൽപരം ഭക്തർ തീർഥാടന വേദിയിലേക് ഒഴുകി എത്തി. ശ്രീനാരായണഗുരുദേവൻ്റെ ദർശനങ്ങളെ കുറിച്ചും തീർത്ഥാടന ലക്ഷ്യങ്ങളെ കുറിച്ചും ശുഭംഗാനന്ദ സ്വാമികൾ തീർഥാടന സന്ദേശം നൽകുകയുണ്ടായി. യു. എ. ഇ യിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമായി 151 പേർ അടങ്ങുന്ന ഗായക സംഘം ദൈവദശകാലാപനം നടത്തി.

എസ്എൻഡിപി യോഗം സേവനം യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ ശ്രീ എം കെ രാജൻ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ കൗൺസിൽ ജനറൽ ശ്രീ സതീഷ് കുമാർ ശിവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശുഭം ഗാനന്ദ സ്വാമികളും ഋതംബരാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി.

സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പനശ്ശേരി, മാത്തുക്കുട്ടി കടോൺ, ജീയോ കെം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.പ്രദീപ് ഗോപാൽ, എസ്സ്. എൻ.ഡി.പി യോഗം സേവനം യു.എ.ഇയുടെ ഫൈനാൻസ് കൺവീനറും അൽ ജാസ ഇലട്രിക്കൽസ് ജനറൽ മാനേജറുമായ ശ്രീ.ജെ.ആർ.സി. ബാബു എന്നിവർക്കും ശിവഗിരിയിൽ നിന്നുള്ള മഹാപ്രസാദവും പ്രശസ്തി ഫലകവും നൽകി ആദരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് പ്രസിഡണ്ടും വൈസ് പ്രസിഡന്റുമായ പ്രദീപ് നെന്മാറ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ.റൂപ് സിന്ദു, പ്രമുഖ അഭിഭാഷകനായ മുഹമ്മദ് അബ്ദുറഹ്മാൻ സുവൈതി, അഹല്യ ആശുപത്രികളുടെ ഹ്യൂമൻ റിസോഴ്സസ് മാനേജർ സൂരജ്, ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പിൻ്റെ ജനറൽ മാനേജർ സിറാജുദ്ദീൻ, യൂത്ത് വിംഗ് കൺവീനർ സാജൻ സത്യ, വനിതാ വിഭാഗം യു.എ.ഇ കൺവീനർ ജയശ്രീ അനിമോൻ യു.എ.ഇയിലെ 8 യൂണിയനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു.

ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് സേവനം അംഗങ്ങൾക്കായി നടപ്പാക്കുന്ന 25% ചികിത്സാ ചിലവിൽ സൗജന്യം ലഭിക്കുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശന കർമ്മവും സമ്മേളനത്തിൽ നിർവഹിച്ചു. 4000 ൽ അധികം തീർത്ഥാടകർക്ക് അന്നദാനം നല്കുകയും ചെയ്തു. ശ്രീ നാരായണ ഗുരുദേവനെ ആസ്പദമാക്കി യു.എ.ഇ തലത്തിൽ നടത്തിയ കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. റാസൽഖൈമ ഷാർജ, അബുദാബി എന്നീ യൂണിയനുകളിൽ നിന്നുള്ള നൃത്ത ആവിഷ്കാരങ്ങൾ വേദിയിൽ അവതരിപ്പിച്ചു.

സുഭാഷ് സുരേന്ദ്രൻ, രാജഗുരു, ഒ.വി.ശശി, ചാറ്റർജി, രാജേഷ്,നിസ്സാൻ ശശ്ശിധരൻ, കലേഷ്, ശ്രീമതി. ജയശ്രീ അനിമോൻ തുടങ്ങിയവർ ജനറൽ കൺവീനർമാരായി 25 ൽ പരം കമ്മിറ്റികളിലായി 300ൽ പരംപേരുള്ള ഒരു സ്വാഗത സംഘമാണ് പതിനാലം ശിവഗിരി തീർത്ഥാടനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചത്.

 

TAGGED:SNDP
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

Diaspora

യുഎഇയിൽ ഓവർടൈം ജോലിക്കുള്ള നിബന്ധനകൾ

January 29, 2023
DiasporaNewsUncategorized

മുഖ്യമന്ത്രി പിണറായി വിജയൻ 18ന് യുഎഇയിൽ, കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും

June 9, 2023
Diaspora

ഷാർജയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

August 12, 2023
Diaspora

പ്രതിവ‍ർഷ ലാഭം നൂറ് കോടി: കരിപ്പൂ‍ർ നോട്ടമിട്ട് വമ്പൻ കമ്പനികൾ, ഒപ്പം കേരള സ‍ർക്കാരും

August 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?