EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ചാൽ ഷോപ്പിംഗ് ഓഫറുകൾ; പുതിയ സംവിധാനവുമായി അബുദാബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ചാൽ ഷോപ്പിംഗ് ഓഫറുകൾ; പുതിയ സംവിധാനവുമായി അബുദാബി
News

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ചാൽ ഷോപ്പിംഗ് ഓഫറുകൾ; പുതിയ സംവിധാനവുമായി അബുദാബി

News Desk
Last updated: June 7, 2023 1:02 PM
News Desk
Published: June 7, 2023
Share

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ബിന്നുകളിൽ ഉപേക്ഷിച്ചാൽ ഷോപ്പിംഗ് ഓഫറുകളുമായി അബുദാബി. ഇതിനായി അഡ്‌നോക് പെട്രോൾ പമ്പുകളിൽ പ്രത്യേകം ബിന്നുകളും സ്ഥാപിച്ചു. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും കാനുകളും നിക്ഷേപിക്കാൻ സാധിക്കുന്ന റിവേഴ്‌സ് വെൻഡിങ് മെഷീനുകളാണ് (ആർ വി എം) സ്ഥാപിച്ചത്.

ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും അലൂമിനിയം കാനുകൾക്കും അനുസരിച്ചാണ് പോയിന്റുകൾ ലഭ്യമാകുക. 10 കിലോ മാലിന്യം ഉപേക്ഷിച്ചാൽ 1200 പോയിന്റുകളാകും ലഭിക്കുക. നിക്ഷേപിക്കുന്ന മാലിന്യങ്ങൾക്കനുസരിച്ച് ലഭിക്കുന്ന പോയിന്റുകൾ വ്യക്തികൾക്ക് യഥാസമയം അറിയാനും സാധിക്കുമെന്നതാണ് ആർ വി എമ്മിനെ മറ്റ് റീസൈക്ലിങ് മെഷിനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പോയിന്റുകൾ ഉപയോഗിച്ച് തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിൽ നിന്നും സാധനങ്ങളും മറ്റും വാങ്ങാനായി സാധിക്കും.

മാലിന്യങ്ങൾ ബിന്നുകളിൽ ഉപേക്ഷിക്കുന്നത് വഴി നഗരത്തെ കൂടുതൽ ശുചിത്വമുള്ളതാക്കാനും ഗുണ നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നും ആളുകളെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രചോദിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്‌ഷ്യം എന്നും അധികൃതർ വ്യക്തമാക്കി.
പ്രകൃതിയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഇല്ലാതാകാൻ ഏകദേശം 450 വർഷമെടുക്കുമെന്നാണ് കണക്കുകൾ പറയുന്നത്. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് വഴി അത് പ്രകൃതിയെയും മനുഷ്യരേയുമെല്ലാം ബാധിക്കുമെന്നും ഇത്തരം പദ്ധതികളിലൂടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

TAGGED:Abudhabiplasticwaste management
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പടിയിറങ്ങുന്നു

August 26, 2022
News

പ്രശസ്ത ടെലിവിഷൻ താരം വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു

May 24, 2023
News

അരിക്കൊമ്പൻ മുങ്ങി, പകരം വന്നത് ‘ചക്കക്കൊമ്പൻ’

April 28, 2023
News

സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന് സൂചന, ആശുപത്രി ജീവനക്കാരൻ്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

December 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?