ഫെഡറൽ ഗവൺമെന്റിന്റെയും മന്ത്രിമാരുടെയും തലവനായി 17 വർഷങ്ങൾ പൂർത്തിയാക്കി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ അവസരത്തിൽ ഒരു കുറിപ്പും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
“ വളരെ വേഗത്തിലും അതിമനോഹരമായും പതിനേഴു വർഷങ്ങൾ കടന്നുപോയി. ഈ കാലത്തിനിടയിൽ ഗവൺമെന്റിന്റെ പ്രകടനത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനായി. സർക്കാരിനെ ഏകോപിപ്പിച്ച് മികച്ച സേവനങ്ങൾ ചെയ്യാനായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
440 കാബിനറ്റ് യോഗങ്ങളിൽ അദ്ദേഹം അധ്യക്ഷ പദവി അലങ്കരിച്ചു. ഇത്രയും യോഗങ്ങളിലായി 10,000 തീരുമാനങ്ങൾ പുറപ്പെടുവിച്ചു. സാമൂഹിക, സാമ്പത്തിക, സേവന, മറ്റ് മേഖലകളിലായി 4,200-ലധികം നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു. “ ഒരു പരമ്പരാഗത സർക്കാരിൽ നിന്ന് സ്‌മാർട്ട് ചാനലുകളിലൂടെ 1,500-ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രാജ്യമായി മാറി. സാമ്പത്തിക മാന്ദ്യത്തിനെതിരെ പോരാടി സർക്കാർ ബജറ്റ് 140 ശതമാനത്തിലധികം ഉയർത്തിയെന്നും ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ ഗവൺമെന്റായി മാറിയെന്നും ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
الإخوة والأخوات
17 عاماً مرت على تولينا رئاسة مجلس الوزراء والحكومة الاتحادية … 17 عاماً مرت سريعة جميلة مليئة بالعمل والإنجاز … أدخلنا فيها تغييرات جذرية على أداء الحكومة.. وترسيخ الاقتصاد.. وتطوير الخدمات..
10 آلاف قرار من مجلس الوزراء خلال 440 اجتماعاً … وأكثر من 4200… pic.twitter.com/jwkHYtOOtM
— HH Sheikh Mohammed (@HHShkMohd) April 12, 2023
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനായി 330 സർക്കാർ നയങ്ങളും സംരംഭങ്ങളും ആരംഭിക്കുകയും 600 അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. വിദേശ വ്യാപാരം 415 ബില്യൺ ദിർഹത്തിൽ നിന്ന് 2200 ബില്യൺ ദിർഹമായി കുതിച്ചുയർന്നു. യുഎഇയുടെ ജിഡിപി ഇരട്ടിയായി 1,800 ബില്യൺ ദിർഹത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയുടെ ബഹിരാകാശ മേഖലയുടെ മികച്ച പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വെറും 10 വർഷത്തിനുള്ളിൽ ബഹിരാകാശ മേഖലയിലെ നിക്ഷേപം 36 ബില്യൺ ദിർഹത്തിലെത്തി. ബഹിരാകാശ ദൗത്യങ്ങളിൽ ചൊവ്വ, ശുക്രൻ, ചന്ദ്രൻ എന്നിവ ഉൾപ്പെടുന്നു. എന്റെ സഹോദരൻ, പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെ വികസന യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.