ഇന്ത്യൻ അസ്സോസിയേഷൻ ഷാർജയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ഇന്ത്യൻ അസ്സോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലായിരുന്നു കഴിഞ്ഞ ദിവസം സെമിനാർ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വിദഗ്ധർ ക്ലാസുകൾ എടുത്തു.
സ്റ്റാർട്ട് അപ്പ്, ബ്ലൂ ഇക്കോണമി, റോഡ് ട്രാൻസ്‌പോർട്, പോർട്ട്, കസ്റ്റംസ്, നേവി, മെറ്റവേഴ്‌സ്, കോഡിംഗ്, C++ തുടങ്ങിയ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിലും പരിചയ സമ്പന്നർ വിവരിച്ചു. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ ആദിത്യൻ, എഴുത്തുകാരി താഹിറ കല്ലുമുറിക്കൽ, രാജേഷ് സി.പി, അഡ്വ. നാണു വിശ്വനാഥൻ എന്നിവർ ബന്ധപ്പെട്ട മേഖലകളിലെ സാധ്യതകളെ കുറിച്ച് പറഞ്ഞു. സെമിനാറിന്റെ ഭാഗമായി നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു.
അഡ്വ. വൈ.എ റഹിം ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ് സബ് കമ്മിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.വി നസിർ സ്വാഗതം പറഞ്ഞു. കൺവീനർ സന്തോഷ് കുമാർ കേട്ടേത് ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ്ബിന്റെ രൂപീകരണ ലക്ഷ്യവും അവതരിപ്പിച്ചു.