EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗതാഗതക്കുരുക്ക് ഒ‍ഴിവാക്കാന്‍ മെട്രോ; ഷാര്‍ജയില്‍ അഭിപ്രായ സര്‍വ്വെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഗതാഗതക്കുരുക്ക് ഒ‍ഴിവാക്കാന്‍ മെട്രോ; ഷാര്‍ജയില്‍ അഭിപ്രായ സര്‍വ്വെ
Uncategorized

ഗതാഗതക്കുരുക്ക് ഒ‍ഴിവാക്കാന്‍ മെട്രോ; ഷാര്‍ജയില്‍ അഭിപ്രായ സര്‍വ്വെ

News Desk
Last updated: October 8, 2022 7:48 AM
News Desk
Published: October 8, 2022
Share

ഷാര്‍ജയില്‍നിന്ന് ദുബായ് എമിറേറ്റിനെ ബന്ധിപ്പിക്കുന്ന മെട്രോ സംവിധാനം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് താമസക്കാര്‍. ഷാര്‍ജയുടെ വികസനവുമായി ബന്ധപ്പെട്ട് ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിര്‍ദ്ദേശാനുസരണം തുടക്കമിട്ട സര്‍വ്വേയുടെ ഭാഗമായാണ് ഭൂരിപക്ഷം താമസക്കാരും മെട്രോ ആവശ്യം ഉന്നയിച്ചത്.

പൊതുഗതാഗത സം‍വിധാനങ്ങൾ കൂടുതല്‍ മികവിലേക്ക് എത്തുമ്പോൾ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും യാത്രാ സമയം ലാഭിക്കാന്‍ ക‍ഴിയുമെന്നും കൂടുതല്‍ പേര്‍ ‍വിശ്വസിക്കുന്നു. വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും മറ്റ് സമയങ്ങളല്‍ കുടുംബാംഗങ്ങൾക്കൊപ്പം കൂടുതല്‍ സമയം ചെലവ‍ഴിക്കാനും മെട്രോ എത്തുന്നതോടെ ക‍ഴിയുമെന്നും താമസക്കാര്‍ കൂട്ടിച്ചേര്‍ത്തു.

കാര്യക്ഷമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനം, റൗണ്ട് എബൗട്ടുകൾക്ക് പകരം പാലങ്ങൾ സ്ഥാപിക്കൽ, കൂടുതല്‍ ആശുപത്രികളും സ്‌കൂളുകളും തുടങ്ങി നിരവധി ആവശ്യങ്ങളും താമസക്കാര്‍ ഉന്നയിച്ചു. സര്‍വ്വേയിലെ വിവരങ്ങൾ എമിറേറ്റിനെ പുതിയ പുരോഗതിയിലേക്ക് ‍വ‍ഴിനയിക്കുമെന്ന് ഭരണാധികാരി ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിപ്രായപ്പെട്ടു.


യുഎഇയില്‍ ദുബായില്‍ മാത്രമാണ് മെട്രോ സര്‍വ്വീസ് നിലവിലുളളത്. അതേസമയം രാജ്യത്തെ എല്ലാ എമിറേറ്റുകളേയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍‍ പദ്ധതി അവസാനഘട്ടത്തിലാണ്. പദ്ധതികൾ പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരിക്കിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എമിറേറ്റ് നിവാസികൾ. ഷാര്‍ജയില്‍ ജനസംഖ്യാകണക്കെടുപ്പും പുരോഗമിക്കുകയാണ്.

 

TAGGED:metrosharjasurvey
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

യുഎഇയിലെ സംരംഭകരിൽ ഇന്ത്യക്കാർ മുന്നിൽ, കഴിഞ്ഞ വർഷം മാത്രം തുടങ്ങിയത് 15,481 പുതിയ സ്ഥാപനങ്ങൾ; രണ്ടാം സ്ഥാനം പാകിസ്ഥാനികൾക്ക്

March 14, 2024
Business

അൽ സാബി ഗ്രൂപ്പ് പ്രിവിലേജ് കാർഡ് പുറത്തിറക്കി

March 25, 2023
Uncategorized

ഇസ്രയേലിൻ്റേതെന്ന് കരുതി ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ

November 20, 2023
Uncategorized

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്ന് നിതിൻ ​ഗഡ്കരി അറിയിച്ചതായി കെ രാധാകൃഷ്ണൻ എംപി

August 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?