ദുബായ്, ഓഗസ്റ്റ് 18: സ്വർണ്ണവും വെള്ളിയും വാങ്ങാനും വിൽക്കാനും നിക്ഷേപിക്കാനുമുള്ള സൂപ്പർ ആപ്പായ ഒ ഗോൾഡ് വാലറ്റിന് യു.എ.ഇ. ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇകണോമിക് സെന്ററിന്റെ ശരീഅ കോംപ്ലയൻസ് സർട്ടിഫിക്കറ്റ്. ശരീഅ പ്രകാരമുള്ള ധന ഇടപാട് ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുന്നുവെന്നുള്ള ഈ സാക്ഷ്യപത്രം കമ്പനിയുടെ വളർച്ചയിൽ ഏറെ നിർണ്ണായകമാകും.
സ്വർണ്ണം, വെള്ളി എന്നിവയുടെ കൊടുക്കൽ വാങ്ങലുകൾക്ക് പൂർണ്ണ സുരക്ഷിതത്വവും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വക്കാല ഗോൾഡ് ഏണിങ്‌സും ലഭ്യമാക്കുന്ന യു.എ.ഇ. കേന്ദ്രമായുള്ള ഏക ആപ്പ് ആണ് ഒ ഗോൾഡ്. പലിശ മുക്തവും ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വർണ്ണമായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് വക്കാലാ ഗോൾഡ് ഏണിങ്‌സ്. സംശുദ്ധമായ സ്വർണ്ണവും വെള്ളിയും മാത്രം ഉപയോഗപ്പെടുത്തിയുള്ള ഓരോ ഇടപാടും സുതാര്യവും ഊഹക്കച്ചവടങ്ങളിൽ നിന്ന് മുക്തവുമാണ്.
ശരീഅ സർടിഫിക്കേഷൻ വലിയൊരു ബഹുമതിയായി കരുതുന്നുവെന്നും സ്വർണ്ണത്തിന്റെ ഉടമസ്ഥതയെ പുനർ നിർവചിക്കാനുള്ള തങ്ങളുടെ ദൗത്യത്തിൽ നിർണ്ണായകമായൊരു ചുവടുവെപ്പാണിതെന്നും കമ്പനി സ്ഥാപകൻ ബന്ദർ അൽ ഒത് മാൻ (Bandar Alothman) ദുബായിൽ വാർത്താകുറിപ്പിൽ പറഞ്ഞു.
‘സുതാര്യതയും നൈതികതയും ഉറപ്പാക്കുന്നതിൽ കമ്പനി പുലർത്തുന്ന ആത്മാർത്ഥതയ്ക്കുള്ള അംഗീകാരമാണിത്. സുരക്ഷിതവും ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതാണെന്നതും കൊണ്ടുതന്നെ സമൂഹത്തിന്റെ മൂല്യങ്ങളുമായി പൂർണ്ണമായി ചേർന്നുനിൽക്കുന്ന ഒരു പ്ലാറ്റ്‌ഫോമിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നതുകൂടിയാണിത്’-അദ്ദേഹം പറഞ്ഞു.
ഒ ഗോൾഡിന്റെ സ്വർണ്ണം, വെള്ളി വ്യാപാരവും നിക്ഷേപ സംവിധാനങ്ങളും പൂർണ്ണമായും ശരീഅ മാനദണ്ഡങ്ങൾ (AAOIFI Shariah standards) അനുസരിച്ചുള്ളതാണ് എന്ന് സാക്ഷ്യപ്പെടുത്താൻ സാധിച്ചത് സന്തോഷകരമാണെന്ന് അൽ ഹുദ സെന്റർ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇകണോമിക്‌സ് സി.ഇ.ഒ. മുഹമ്മദ് സുബൈർ പറഞ്ഞു.
‘സുതാര്യവും നീതി യുക്തവും ആസ്തി അടിസ്ഥാനമാക്കി ഇസ്ലാമിക ധനകാര്യചട്ടപ്രകാരം നടത്തുന്നതുമായ പ്രെഷ്യസ് മെറ്റൽ സൊലൂഷൻസിനുള്ള ഒ ഗോൾഡിന്റെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണിത്. ഈയൊരു പദ്ധതി ശരീഅ നിയമങ്ങൾ അനുസരിച്ചുള്ള അവസരങ്ങൾ നൽകുന്നുവെന്ന് മാത്രമല്ല, ഹലാൽ നിക്ഷേപങ്ങൾക്ക് ആഗോളതലത്തിൽ തന്നെ വളർച്ച കൈവരിക്കാനും അവസരമൊരുക്കും’-മുഹമ്മദ് സുബൈർ പറഞ്ഞു
വളരെ കുറഞ്ഞ അളവിലുള്ള സ്വർണ്ണവും വെള്ളിയും ഒരു ദിർഹം മുതലുള്ള തുകയ്ക്ക് സ്വന്തമാക്കാൻ അവസരം നൽകുന്ന ആദ്യ എമിറാത്തി പ്ലാറ്റ്‌ഫോം ആണ് ഒ ഗോൾഡ്. വലിയ തോതിലുള്ള പർച്ചേസ് നടത്താതെ തന്നെ പ്രെഷ്യസ് മെറ്റലിൽ നിക്ഷേപം നടത്താനാകുമെന്നതാണ് സവിശേഷത. ഉപഭോക്താക്കൾക്ക് ന്യായമായ വിപണി നിരക്കിൽ സ്വർണ്ണം വാങ്ങുകയോ ലീസിന് എടുക്കുകയോ മികച്ച നിരക്കിൽ വിൽക്കുകയോ ചെയ്യാം. മാത്രമല്ല, സ്വർണ്ണം സുരക്ഷിതമായി ഡെലിവർ ചെയ്യാനും സംവിധാനമുണ്ട്്.
ഉന്നത നിലവാരമുള്ള സ്വർണ്ണവും വെള്ളിയുമാണ് ഒ ഗോൾഡ് ലഭ്യമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ogold.app.