EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആകാശച്ചുഴിയിൽപ്പെട്ട് എയ‍ർഇന്ത്യ വിമാനം: നിരവധി യാത്രക്കാർക്ക് പരിക്കേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആകാശച്ചുഴിയിൽപ്പെട്ട് എയ‍ർഇന്ത്യ വിമാനം: നിരവധി യാത്രക്കാർക്ക് പരിക്കേറ്റു
News

ആകാശച്ചുഴിയിൽപ്പെട്ട് എയ‍ർഇന്ത്യ വിമാനം: നിരവധി യാത്രക്കാർക്ക് പരിക്കേറ്റു

ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാർക്ക് വിമാനത്തിൽ വൈദ്യസഹായം നൽകിയതായും കമ്പനി വ്യക്തമാക്കി

Web Desk
Last updated: May 17, 2023 12:23 PM
Web Desk
Published: May 17, 2023
Share

ന്യൂഡൽഹി: ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് എയർഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്നും സിഡ്നിയിലേക്ക് പോയ എയർഇന്ത്യ വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാർക്ക് പരിക്കേറ്റതായി എയർഇന്ത്യ അറിയിച്ചു.

എന്നാൽ ആർക്കും ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാർക്ക് വിമാനത്തിൽ വൈദ്യസഹായം നൽകിയതായും കമ്പനി വ്യക്തമാക്കി. ആകാശച്ചുഴിയിൽ വിമാനം കുടുങ്ങിയതിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടേയും നഴ്സിൻ്റേയും സഹായത്തോടെ പരിക്കേറ്റവരെയെല്ലാം പരിശോധിച്ചു. ആവശ്യമായവർക്കും ക്യാബിൻ ക്രൂസ് ഫസ്റ്റ് എയ്ഡ് സേവനം ലഭ്യമാക്കി.

വിമാനം സിഡ്നി വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ പരിക്കേറ്റ യാത്രക്കാർക്കെല്ലാം വൈദ്യസഹായം നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. മൂന്ന് യാത്രക്കാരാണ് സിഡ്‌നി വിമാനത്താവളത്തിൽ വൈദ്യസഹായം തേടിയത് എന്നാൽ ആശുപത്രിയിലേക്ക് മാറ്റേണ്ട തരത്തിലുള്ള പരിക്കൊന്നും ആർക്കുമില്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

TAGGED:air indiaDelhisydney
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, പെരുമാറ്റച്ചട്ടം നിലവിൽ വരും, ഭരണചക്രം നിലയ്ക്കും

March 16, 2024
News

ദുരന്തഭൂമിയിൽ ആശ്വാസമേകാൻ മോഹൻലാൽ എത്തി

August 3, 2024
News

മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

October 28, 2025
News

സുരക്ഷാ വീഴ്ചയില്ല, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി

October 22, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?