യുക്രൈനെതിരായ യുദ്ധത്തിൽ മരണപ്പെട്ട റഷ്യൻ സീരിയൽ കില്ലറിന് പുരസ്കാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇവാൻ നെപററ്റോവിൻ എന്ന 34 കാരനെയാണ് ധീരതയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചത്. അഞ്ച് പേരെ കൊലചെയ്ത കേസിൽ 25 വർഷത്തെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുക്കയായിരുന്നു ഇയാൾ.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പതിനായിരക്കണക്കിന് കുറ്റവാളികളെയാണ് റഷ്യ മോചിപ്പിച്ചിരുന്നത് . ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നു വന്നിരുന്നു . ഈ സാഹചര്യം നിലനിൽക്കേയാണ് സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരിക്കുന്നത്. ഇത് വീണ്ടും വിമർശനങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.
വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത സംഘത്തിലെ ഒരാളായിരുന്നു ഇവാൻ നെപററ്റോവ്. പൊലീസ് യൂണിഫോം ധരിച്ചുകൊണ്ട് ആളുകളെ കൊലപ്പെടുത്തുകയായിരുന്നു സംഘത്തിലുള്ളവർ ചെയ്തിരുന്നത്. പിടിക്കപ്പെട്ട സംഘത്തിൽ ഇയാൾ ഉൾപ്പെടെയുള്ള 8 പേർ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതേസമയം ധീരതയ്ക്കുള്ള രണ്ട് പുരസ്കാരങ്ങൾ റഷ്യൻ സർക്കാർ നെപററ്റോവിന് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.