അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു. കുറച്ചു കാലങ്ങളായി താരം മത്സരങ്ങളിൽ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ ടെന്നീസ് താരമാണ് സെറീന വില്യംസ്.
ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം തന്റെ വിരമിക്കലിനെക്കുറിച്ച് വെളുപ്പെടുത്തിയത്. “ജീവിതത്തിൽ ഇനിയൊരു പുതിയ പാതയിലേക്കാണ് സഞ്ചരിക്കേണ്ടതെന്ന് തോന്നുന്നു. ടെന്നിസിൽ നിന്ന് വിട്ട് നിൽക്കുന്നതിൽ സങ്കടമുണ്ട്. എന്നിരുന്നാലും ഇനിയുള്ള കാലം ഒരമ്മയുടെ റോളിൽ കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” സെറീന അഭിമുഖത്തിൽ പറഞ്ഞു.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 11 വരെ നടക്കുന്ന യു എസ് ഓപ്പൺ മത്സരത്തിൽ കിരീടം നേടിയതിന് ശേഷമായിരിക്കും സെറീന വില്യംസ് ടെന്നിസിനോട് വിടപറയുക.