ഷെംഗന്‍ വീസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാനുള്ള പദ്ധതിക്ക് ഇയു പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഫിസിക്കല്‍ ആപ്ലിക്കേഷനുകളില്‍ നിന്നും വീസ സ്ററിക്കറുകളില്‍ നിന്നും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ട് ഷെംഗന്‍ ഏരിയയിലെ വീസ അപേക്ഷാ നടപടിക്രമങ്ങള്‍ നവീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗീകാരം നൽകി.
പാര്‍ലമെന്റില്‍ 34 അംഗങ്ങള്‍ അനുകൂലമായും അഞ്ച് അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തപ്പോൾ 20 അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു. ഡിജിറ്റല്‍ വീസ അപേക്ഷകള്‍ നടപടികൾ വേഗത്തിലാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.
ഇയു ഷെംഗന്‍ ഏരിയയിലേക്കുള്ള വീസ അപേക്ഷ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ, വീസ അപേക്ഷകള്‍ ഒരൊറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിൽ പ്രോസസ് ചെയ്യുമെന്നും അത് ഏത് രാജ്യത്താണ് തങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതെന്ന് അപേക്ഷകരെ അറിയിക്കുമെന്നും ഇയു പാര്‍ലമെന്റ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്ററങ്ങളുമായും ഡാറ്റാബേസുകളുമായും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.