EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്ഥാ​പ​ക​ദിനത്തിൻ്റെ നിറവിൽ സൗദി,​ ആഘോഷങ്ങൾക്ക് തുടക്കം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്ഥാ​പ​ക​ദിനത്തിൻ്റെ നിറവിൽ സൗദി,​ ആഘോഷങ്ങൾക്ക് തുടക്കം 
News

സ്ഥാ​പ​ക​ദിനത്തിൻ്റെ നിറവിൽ സൗദി,​ ആഘോഷങ്ങൾക്ക് തുടക്കം 

Web desk
Last updated: February 22, 2023 5:59 AM
Web desk
Published: February 22, 2023
Share

രാ​ജ്യം സ്ഥാ​പി​ക്ക​പ്പെ​ട്ട​തി​​ന്‍റെ വാ​ർ​ഷി​ക ദി​ന ആഘോ​ഷങ്ങൾക്ക് സൗ​ദി അ​റേ​ബ്യയിൽ തുടക്കമായി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ആഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വും. 1727 ​ന്‍റെ തുട​ക്ക​ത്തി​ൽ (ഹി​ജ്‌​റ വ​ർ​ഷം 1139 ​ന്‍റെ മധ്യത്തിൽ) ഇ​മാം മു​ഹ​മ്മ​ദ് ബി​ൻ സ​ഊ​ദ് ആദ്യത്തെ സൗ​ദി രാ​ഷ്​​ട്രം സ്ഥാ​പി​ച്ച​തി​​ന്‍റെ ഓർമദിനമായാണ് ഫെ​ബ്രു​വ​രി 22 എല്ലാ വർഷവും സ്ഥാപക ദിനമായി കൊ​ണ്ടാ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മുതലാണ് ആ​ദ്യ​മാ​യി ഈ ​ദിനം ആ​ഘോ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇന്ന് പൊതു അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

റിയാദ് ജിദ്ദ ദമ്മാം എന്നിവക്ക് പുറമെ സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷമുണ്ടാവും. ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റി പരിപാടികളുടെ വിശദമായ പട്ടികയും പുറത്ത് വിട്ടിട്ടുണ്ട്. തലസ്ഥാന ന​ഗ​രിയിലെ വി​നോ​ദ സാംസ്‌കാരിക ന​ഗ​രമായ ബോ​ളീ​വാ​ർ​ഡി​ൽ പ്ര​ത്യേ​ക ആഘോഷ പ​രി​പാ​ടി​ക​ൾ അരങ്ങേറും. നഗരത്തി​ന​ക​ത്തും ഗ്രാമങ്ങളിലും സൗ​ദി​യു​ടെ ച​രി​ത്രം പ​റ​യാ​നും അ​റി​യാ​നുമുള്ള സം​വാ​ദ വേദി​ക​ൾ ഒരുങ്ങും.

അതേസമയം സൗ​ദി​യി​ലെ പ്ര​ധാ​ന പൗ​രാ​ണി​ക ച​ന്ത​ക​ൾ വൈ​ദ്യു​ത​ദീ​പ​ങ്ങ​ൾക്കൊണ്ടും കൊ​ടി​തോ​ര​ണ​ങ്ങ​ൾ കൊണ്ടും അലങ്കരിക്കപ്പെടും. രാജ്യ​ത്തി​​ന്‍റെ ച​രി​ത്ര​വും സം​സ്കാ​ര​വും സാമൂഹി​ക​വു​മാ​യ പൈ​തൃ​കം ഉയർത്തിപ്പിടിക്കുന്ന നിരവധി പരിപാടികൾക്കും ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും വി​വി​ധ പ്ര​വി​ശ്യ​ക​ൾ സാക്ഷ്യം വഹിക്കും.

ചെ​റു​കി​ട, വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ൾക്കും മ​റ്റ് സേവന മേ​ഖ​ല​ക​ൾക്കും അവരുടെ ഉൽപ്പന്നങ്ങൾക്കും സേ​വ​ന​ത്തി​നും പ്ര​ത്യേ​ക ഇള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂടാതെ സൗദിയുടെ ച​രി​ത്രം പ​റ​യു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ, പഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, നൂറ്റാണ്ടുകൾക്ക് മു​മ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ, അ​ക്കാ​ല​ത്തെ തെ​രു​വ് ചന്ത​യു​ടെ ചി​ത്രം തു​ട​ങ്ങി പ​ഴ​യ സൗ​ദി​യി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ക്കു​ന്ന ചി​ഹ്ന​ങ്ങ​ൾ എന്നിവയും ട്വി​റ്റ​ർ, സ്നാ​പ്ചാ​റ്റ് തുടങ്ങിയ സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്നു​ണ്ട്.

1932 സെ​പ്റ്റം​ബ​ർ 23നാ​ണ്​ നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച്​ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വ്​ സൗ​ദി അ​റേ​ബ്യ​യാ​യി ഏ​കീ​ക​രി​ച്ച​ത്. ഈ ​ദി​ന​മാ​ണ്​ ദേ​ശീ​യ​ദി​ന​മാ​യി കൊ​ണ്ടാ​ടു​ന്ന​ത്. 2005ൽ ​അ​ബ്​​ദു​ല്ല രാ​ജാ​വി​​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ് ആദ്യമായി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കാ​നും പൊ​തു അ​വ​ധി ന​ൽ​കാ​നും ഉ​ത്ത​ര​വു​ണ്ടാ​യ​ത്‌. തു​ട​ർ​ന്ന് എ​ല്ലാ സെ​പ്റ്റം​ബ​ർ 23നും ​രാ​ജ്യം ദേശീയ​ദി​നം ആ​ഘോ​ഷി​ക്കാ​റുമുണ്ട്.

നാ​ടൊ​ട്ടു​ക്കും രാ​ജ്യ​ത്തി​​ന്‍റെ പാ​ര​മ്പ​ര്യം വിളിച്ചോതു​ന്ന പ​രി​പാ​ടി​ക​ളു​ണ്ടാകും. ലോകത്തെ ആ​ദ്യ കാ​ർ​ബ​ൺ​ര​ഹി​ത ന​ഗ​ര​മാ​യ ‘ദി ​ലൈ​ൻ’ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക പ​ദ്ധ​തി​ക​ൾ വഴി സൗ​ദി അ​റേ​ബ്യ ലോ​ക​ത്തി​​ന്‍റെ നെറുകയിൽ എത്തിയിട്ടുണ്ട്. കൂടാതെ കിരീടാവകാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ്യ​ത്തി​​ന്‍റെ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യി പ്ര​ഖ്യാ​പി​ച്ച വി​ഷ​ൻ 2030 രാജ്യ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാറ്റത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. അതേസമയം തൊഴിലവ​സ​ര​ങ്ങ​ൾ വർധിപ്പിക്കുകയും സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സംരംഭകർക്കും ഉദ്യോഗാർഥിക​ൾ​ക്കും മി​ക​ച്ച സാ​ധ്യ​ത​ക​ൾ ഉണ്ടാ​ക്കുന്നതിലും സൗദി വിജയിച്ചു.

TAGGED:Foundation daysaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഇന്ത്യ – യു എ ഇ വിമാന ടിക്കറ്റുകളുടെ നിരക്ക് ഒക്ടോബറിൽ കൂട്ടും

August 25, 2022
News

ഒരുപാട് ബുദ്ധിമുട്ടിച്ചയാളാണ് പക്ഷേ, ഈ കേസിൽ അയാൾ നിരപരാധിയാണ്: വെളിപ്പെടുത്തലുമായി ഗണേഷ് കുമാർ

July 18, 2023
Editoreal PlusNewsSports

അടിമുടി ആവേശത്തിൽ ഖത്തർ; ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം

November 19, 2022
News

ഗുജറാത്തിൽ 3,000 കോടിയുടെ ലുലു മാൾ വരുന്നു

October 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?