ഗസയിലെ ജനങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ സൗദി അറേബ്യ. നിര്‍ബന്ധിതമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിയെ എതിര്‍ക്കുന്നതായും സാധാരണക്കാരായ ജനങ്ങളെ തുടര്‍ച്ചയായി ആക്രമിക്കുന്ന നടപടിയെ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗസയിലെ ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യസഹായവും ആശ്വാസവും നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. ജനങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര മനുഷിക നിയമങ്ങള്‍ക്ക് എതിരാണെന്നും സൗദി പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുന്നത് സ്ഥിതി വഷളാക്കുമെന്നും സൗദി മുന്നറിയിപ്പ് നല്‍കി.
As my trip through the Middle East continues, I will meet with Saudi partners to discuss Hamas’ terrorist attacks against Israel and the need to work together to prevent the conflict from spreading. pic.twitter.com/sNiorG4Wdr
— Secretary Antony Blinken (@SecBlinken) October 13, 2023
ജനങ്ങളെ ഒഴിപ്പിച്ച് ഈജിപ്ത് അതിര്‍ത്തിയിലേക്ക് എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമം. ഇവരെ പിന്നീട് അ തിര്‍ത്തി രാജ്യങ്ങളിലേക്ക് കടത്തിവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഗസയിലുള്ളവര്‍ക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങാനാകില്ല. മുന്നറിയിപ്പ് സമ്മര്‍ദ്ദത്തില്‍ യാത്ര ചെയ്തവര്‍ക്ക് നേരെ ബോംബിട്ട് നിരവധി പേരെ കൊന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗസയിലെ ജനങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നതിനെതിരെ സൗദി മുന്നറിയിപ്പ്.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രാലയങ്ങളുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചര്‍ച്ചയ്ക്കായി റിയാദില്‍ എത്തിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് സൗദിയുടെ നിലപാട് ആന്റണി ബ്ലിങ്കണെ അറിയിക്കും.