EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ച് വ‍ർഷത്തെ ഭിന്നത തീർന്നു: നയതന്ത്രബന്ധം പുനസ്ഥാപിച്ച് സൗദിയും കാനഡയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഞ്ച് വ‍ർഷത്തെ ഭിന്നത തീർന്നു: നയതന്ത്രബന്ധം പുനസ്ഥാപിച്ച് സൗദിയും കാനഡയും
News

അഞ്ച് വ‍ർഷത്തെ ഭിന്നത തീർന്നു: നയതന്ത്രബന്ധം പുനസ്ഥാപിച്ച് സൗദിയും കാനഡയും

Web Desk
Last updated: May 25, 2023 11:40 AM
Web Desk
Published: May 25, 2023
Share

റിയാദ്: അഞ്ച് വർഷത്തെ നയതന്ത്രഭിന്നത അവസാനിപ്പിച്ച് സൗദി അറേബ്യയും കാനഡയും. നയതന്ത്രബന്ധം പൂർണതോതിൽ പുനസ്ഥാപിക്കാനും ഇരുരാജ്യങ്ങളിലും അംബാസിഡർമാരെ നിയമിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും 2018-ൽ ആരംഭിച്ച ത‍ർക്കമാണ് ഇതോടെ അവസാനിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോക്കിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അന്താരാഷ്ട്ര നയതന്ത്രമേഖലയിൽ സൗദി ഒരു പ്രധാന റോൾ വഹിക്കുന്നത് സമീപ വർഷങ്ങളിൽ നമ്മൾ കണ്ടു. സുഡാനിൽ സംഘ‍ർ‍ഷമുണ്ടായപ്പോൾ ഞങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിൽ അവ‍ർ പ്രധാന പങ്കുവഹിച്ചു. അവിടെയുള്ള സംഘർഷം പരിഹരിക്കുന്നതിലും സൗദിയുടെ ഇടപെടൽ നിർണായകമായി – ഒരു ഉന്നത കനേഡിയൻ നയതന്ത്ര പ്രതിനിധി പറഞ്ഞു. കാനഡ റിയാദിലെ പുതിയ അംബാസഡറായി ജീൻ ഫിലിപ്പ് ലിന്റോയെ നിയമിക്കും എന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

2018-ലാണ് സൗദി അറേബ്യ റിയാദിൽ നിന്നും കനേഡിയൻ അംബാസിഡറെ പുറത്താക്കിയത്. ഒട്ടാവയിൽ നിന്നും സ്വന്തം അംബാസഡറെ തിരിച്ചുവിളിക്കുകയും എല്ലാ വ്യാപാരബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തു.റിയാദിലെ കാനഡയുടെ എംബസി സൗദി അറേബ്യയുടെ കസ്റ്റഡിയിലുള്ള വനിതാ മനുഷ്യാവകാശ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് അറബിയിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സൗദി നയതന്ത്രബന്ധം വിച്ഛേ​ദിച്ചത്.

സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ലംഘനമായാണ് പ്രസ്താവനയെ കണക്കാക്കുന്നതെന്ന് സൗദി ഭരണകൂടം അന്ന് വ്യക്തമാക്കിയിരുന്നു. തർക്കത്തെത്തുടർന്ന്, കാനഡയിലേക്കുള്ള വിമാന സർവീസുകളും വ്യാപാരവും സ്‌കോളർഷിപ്പുകളും സൗദി സർക്കാർ നിർത്തലാക്കിയിരുന്നു.

 

The Ministry of Foreign Affairs announces that in light of what has been discussed between HRH Crown Prince Mohammed bin Salman and the Prime Minister of Canada Justin Trudeau, it has been decided to restore the level of diplomatic relations with Canada to its previous state. pic.twitter.com/zrPmhjskz7

— Foreign Ministry ???????? (@KSAmofaEN) May 24, 2023

TAGGED:canadaSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം

January 26, 2024
DiasporaNews

ഷെയ്ഖ് ഹംദാൻ ഇനി യുഎഇ ഉപപ്രധാനമന്ത്രി; പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും നൽകി; മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

July 14, 2024
News

പാക്കിസ്ഥാനിലെ യുഎഇ അംബാസഡറെ സ്വീകരിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

April 14, 2023
News

ഗ്യാന്‍വാപി മസ്ജിദില്‍ ആരംഭിച്ച എ.എസ്.ഐ സര്‍വേ ബുധനാഴ്ച വരെ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി

July 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?