EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അദാനി വീഴുമ്പോൾ വൈറലായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്‍റെ ട്വീറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അദാനി വീഴുമ്പോൾ വൈറലായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്‍റെ ട്വീറ്റ്
News

അദാനി വീഴുമ്പോൾ വൈറലായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്‍റെ ട്വീറ്റ്

Web Editoreal
Last updated: February 6, 2023 7:52 AM
Web Editoreal
Published: February 6, 2023
Share

“എന്‍റെ വാക്കുകൾ കുറിച്ച് വെച്ചോളൂ.. അദാനി എന്ന ടൈംബോംബ് ടിക് ടിക് അടിക്കാൻ തുടങ്ങിയിരിക്കുന്നു.. അത് പൊട്ടുമ്പോൾ നീരവ് മോദിയുൾപ്പെടെയുള്ള വമ്പൻ തട്ടിപ്പുകാർ വെറും തെരുവ് ഗുണ്ടകളായി മാറും”

2018 ൽ സഞ്ജീവ് ഭട്ട് ഇങ്ങനെയാണ് ട്വിറ്ററിൽ കുറിച്ചത്. ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് തകർന്നിടിഞ്ഞ് വീഴുമ്പോൾ അഞ്ച് വർഷം മുൻപ് കുറിച്ച ഈ വരികളും പ്രസക്തമാവുകയാണ്.കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ നിരന്തരം വിമർശനമുന്നയിച്ച് സർക്കാരിന്‍റെ കണ്ണിലെ കരടായി മാറിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയുൾപ്പെടെ ഉള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്നതടക്കം നിരവധി കേസുകളിൽ കുറ്റം ചുമത്തപ്പെട്ട് ഇപ്പോൾ ജയിലിലും.

Mark my words – The Adani timebomb is ticking…and when it goes off, it'll make Nirav Modi and gang appear like petty street thugs.

— Sanjiv Bhatt (IPS) (@sanjivbhatt) February 22, 2018


സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലിന് നിരന്തരം ഇരയാക്കപ്പെടുന്ന സഞ്ജീവ് ഭട്ട് ആരാണ് ?

മുംബൈ ഐഐടി പ്രൊഡക്ട് ആയ സഞ്ജീവ് ഭട്ട് 1988 ൽ ഐപിഎസ് നേടി സേനയുടെ ഭാഗമായി.ഗുജറാത്ത് വംശഹത്യ നടന്ന സമയം ഗാന്ധിനഗർ ഇൻ്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതലയായിരുന്നു ഇദ്ദേഹത്തിന്. അങ്ങനെയിരിക്കെ 2002 ഫെബ്രുവരിയിൽ ഗോധ്രാകലാപം പൊട്ടി പുറപ്പെട്ടത്. രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യയുടെ ഭീകരദിനങ്ങൾ. ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളാണ് അദ്ദേഹത്തെ ഇന്ന് അഴിക്കുളളിലെ ഇരുട്ടിലടച്ചത്. കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജിയിൽ തനിക്കറിയാവുന്ന സത്യങ്ങളെല്ലാമുണ്ടായിരുന്നു. കോടതിയിൽ കഥകൾ മാറി .സഞ്ജീവ് ഭട്ടിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിധിയെഴുതി തള്ളി.

രാഷ്ട്രീയ പകപോക്കലിന്‍റെ ദിനങ്ങളായിരുന്നു പിന്നീട്.
2011 മുതൽ സസ്പെൻഷനിലായിരുന്ന സഞ്ജീവ് ഭട്ട് 2015ൽ സർവീസിൽ നിന്ന് പുറത്തായി. കാരണങ്ങൾ പലതായിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ നിരന്തരം വിമർശിച്ച് അയാൾ നിറഞ്ഞ് നിന്നു. അതിനിടെ 30 വർഷം മുൻപ് നടന്ന കസ്റ്റഡി മരണക്കേസും അഭിഭാഷകനെ മയക്കുമരുന്ന് കേസിൽ കുടുക്കി എന്ന ആരോപണവും സഞ്ജയ് ഭട്ട് നേരിടുന്നുണ്ടായിരുന്നു. ഒടുവിൽ കസ്റ്റഡി മരണക്കേസിൽ 2019ൽ ഭട്ടിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു . തടവറക്കുള്ളിലായിട്ട് നാല് വർഷം പിന്നിടുന്നു

അതിനിടെയാണ് ഹിൻഡൻബർഗ് റിപ്പോർട്ടും അദാനിയുടെ കിതപ്പും വീണ്ടും ഓർമകളെ സഞ്ജീവ് ഭട്ടിലേക്ക് എത്തിക്കുന്നത്.

TAGGED:AdaniNeerav ModiSanjiv BhattSanjiv Bhatt IPS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഇനി റിപ്പബ്ലിക്ക് ഓഫ് ഭാരത്?; ഇന്ത്യ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്‌തേക്കുമെന്ന് സൂചന

September 5, 2023
News

10,000 ദിർഹത്തിൽ കൂടിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്  യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി 

January 19, 2023
News

ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ അവസാനിപ്പിച്ച് ഫെയ്സ്ബുക്ക്

October 15, 2022
News

ചെസ്സ് ഒളിംമ്പ്യാഡ് സമാപിച്ചു; ഇന്ത്യയ്ക്ക് ഏഴ് സ്വർണ്ണം

August 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?