EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികൾക്ക് ആശ്വാസം, ബജറ്റ് എയർലൈനായ സലാം എയർ വീണ്ടും കേരളത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പ്രവാസികൾക്ക് ആശ്വാസം, ബജറ്റ് എയർലൈനായ സലാം എയർ വീണ്ടും കേരളത്തിലേക്ക്
Diaspora

പ്രവാസികൾക്ക് ആശ്വാസം, ബജറ്റ് എയർലൈനായ സലാം എയർ വീണ്ടും കേരളത്തിലേക്ക്

Web Desk
Last updated: November 21, 2023 8:48 PM
Web Desk
Published: November 21, 2023
Share

മസ്കറ്റ്: സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ സർവ്വീസ് പുനരാരംഭിക്കുന്നത്. മസ്കറ്റിൽ നിന്നും ഡിസംബർ അഞ്ച് മുതൽ ഈ അഞ്ച് ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സർവ്വീസ് ആരംഭിക്കും.

ഒമാൻ്റെ ബജറ്റ് എയർലൈനായ സലാം എയർ സാധാരണക്കാരായ പ്രവാസികൾ ധാരാളമായി ആശ്രയിച്ചിരുന്ന ഒന്നാണ്. ജൂലൈയിലാണ് സലാം എയർ കോഴിക്കോട്ടേക്ക് എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് ഒക്ടോബർ ഒന്ന് മുതൽ കമ്പനി ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിച്ചത്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാനുള്ള പരിമിതി മൂലമാണ് സർവ്വീസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കിയിരുന്നു.

മസ്കറ്റിലേക്ക് കോഴിക്കോട് നിന്നും നിത്യേനയുള്ള സർവ്വീസ് സലാം എയർ നടത്തിയിരുന്നു. ഇതു കൂടാതെ ദുബൈ, ഫുജൈറ എന്നിവടങ്ങളിൽ നിന്നും മസ്കറ്റ് വഴിയുള്ള പുതിയ സർവ്വീസും ഒമാൻ എയർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർവ്വീസ് ആരംഭിക്കും മുൻപേ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവർ അവസാനിപ്പിച്ചു. മസ്കറ്റിൽ നിന്നും ജിസിസിയിലെ വിവിധ നഗരങ്ങളിലേക്ക് കണക്ടിവിറ്റി ഉള്ളതിനാൽ പ്രവാസികളിൽ പലരും സലാം എയറിനെ കുറഞ്ഞകാലത്തേക്കെങ്കിലും ആശ്രയിച്ചിരുന്നു. സലാം എയറിൻ്റെ അപ്രതീക്ഷിതമായ പിൻമാറ്റത്തെ തുടർന്ന് മസ്കറ്റ് സെക്ടറിൽ നിരക്ക് വർധനയുണ്ടായതും പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു.

TAGGED:AirkozhikodeMuscatSalam air
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

Diaspora

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​യതോടെ പ്ര​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ

December 27, 2022
Diaspora

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: പുതുവർഷ ആഘോഷങ്ങൾ ഒഴിവാക്കി ഷാ‍ർജ

December 27, 2023
Diaspora

വീണ്ടും കയ്യടി നേടി ഖത്തർ; ലോകകപ്പ് അവശേഷിപ്പിച്ച മാലിന്യങ്ങൾ പുനർനിർമ്മിച്ച് പുതിയ ഉത്പന്നങ്ങളാക്കി

August 22, 2023
DiasporaNews

അയർലൻഡിലേക്ക് പലായനം ചെയ്തെത്തിയത് 62,000 ഉക്രൈൻ അഭയാർത്ഥികൾ

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?