EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘തികച്ചും യാദൃശ്ചികം’, ‘നീലവെളിച്ച’ത്തിലെ റിയൽ നായകനും റീൽ നായകനും ഒരേ ദിവസം പിറന്നാൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘തികച്ചും യാദൃശ്ചികം’, ‘നീലവെളിച്ച’ത്തിലെ റിയൽ നായകനും റീൽ നായകനും ഒരേ ദിവസം പിറന്നാൾ
EntertainmentNews

‘തികച്ചും യാദൃശ്ചികം’, ‘നീലവെളിച്ച’ത്തിലെ റിയൽ നായകനും റീൽ നായകനും ഒരേ ദിവസം പിറന്നാൾ

News Desk
Last updated: January 21, 2023 11:49 AM
News Desk
Published: January 21, 2023
Share

യുവ നടൻ ടൊവിനോ തോമസിന്റെ ജന്മദിനമാണിന്ന്. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീലവെളിച്ചമാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. പ്രശസ്‌ത എഴുത്തുക്കാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ചം ഒരുങ്ങുന്നത്. ചിത്രത്തിൽ ബഷീറിന്റെ വേഷം ചെയ്യുന്നതും ടൊവിനോ തന്നെയാണ്. കൗതുകമെന്തെന്നാൽ ബഷീറിന്റെയും ജന്മദിനമാണിന്ന്. നീലവെളിച്ചത്തിന്റെ യഥാർത്ഥ എഴുത്തുകാരന്റെയും ചിത്രത്തിലെ നായകന്റെയും പിറന്നാൾ ഒരേ ദിവസം തന്നെ വന്നതിന്റെ കൗതുകത്തിലാണ് എല്ലാവരും.

അതേസമയം ചിത്രത്തിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ബഷീറായി ടോവിനോയുടെ മേക്കോവർ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇന്ന് ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ!- വൈക്കം മുഹമ്മദ് ബഷീർ (ജന്മദിനം) .നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകൾ എന്നാണ് ചിത്രത്തിന്റെ സംവിധായകനായ ആഷിഖ് അബു പോസ്റ്റർ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചത്.

ബഷീർ ജനിച്ച സ്ഥലത്ത് തന്നെ ജനിച്ച സുന്ദരനായ മമ്മൂക്ക ആദ്യം ബഷീറിനെ സ്ക്രീനിൽ അനശ്വരനാക്കി. ഇപ്പോഴിതാ ബഷീർ ജനിച്ച ദിവസം തന്നെ ജനിച്ച മറ്റൊരു പ്രിയ നടനിലേക്ക്‌ കറങ്ങിത്തിരിഞ്ഞ്‌ അദ്ദേഹത്തിന്റെ മറ്റൊരു കഥാപാത്രവും വന്നിരിക്കുന്നു. നല്ല ശേലിൽ കറങ്ങുന്നുണ്ട്‌ ഭൂമി. ബഷീറിനും ടോവിക്കും ജന്മദിനമംഗളങ്ങൾ നേരുന്നു. താരതമ്യങ്ങളേ ഇല്ലാത്ത രണ്ട്‌ പേർ രണ്ട്‌ ലോകങ്ങളിലിരുന്ന് ഒരേ വെളിച്ചം തട്ടി തിളങ്ങുകയാണിന്ന് യാ ഇലാഹീ..എന്നാണ് ഗായകൻ ഷഹബാസ് അമൻ കുറിച്ചത്.

റിമ കല്ലിങ്കലാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു വീഡിയോ സോങ്ങ് പുറത്തിറങ്ങിയിരുന്നു. കെ എസ് ചിത്രയുടെ സ്വരമാധുര്യത്തിൽ ഒരുങ്ങിയ അനുരാഗ മധുചഷകം എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഒപിഎം സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 21 നാണ് റിലീസ്. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, രാജേഷ് മാധവൻ, ഉമ കെ പി, പൂജ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Aashiq Abu (@aashiqabu)

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ഡൽഹി നായർ ഇപ്പോൾ തറവാടി നായർ’; എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തകർന്നെന്ന് വെളളാപ്പളളി

January 14, 2023
DiasporaNews

ദുബായ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ

October 29, 2022
News

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചതായി യുഎസ് വാർഷിക റിപ്പോർട്ട് 

March 21, 2023
News

സംസ്ഥാനത്ത് അപകടമരണങ്ങൾ കുത്തനെ കുറഞ്ഞു, റോഡ് ക്യാമറകൾ ഫലം കണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

July 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?