EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയ്ക്ക് പുറത്ത് 6 മാസം കഴിഞ്ഞാലും റീ- എൻട്രി അനുമതിക്ക് അപേക്ഷിക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയ്ക്ക് പുറത്ത് 6 മാസം കഴിഞ്ഞാലും റീ- എൻട്രി അനുമതിക്ക് അപേക്ഷിക്കാം
News

യുഎഇയ്ക്ക് പുറത്ത് 6 മാസം കഴിഞ്ഞാലും റീ- എൻട്രി അനുമതിക്ക് അപേക്ഷിക്കാം

News Desk
Last updated: January 30, 2023 4:53 AM
News Desk
Published: January 30, 2023
Share

റസിഡൻസി വീസ നിയമത്തിൽ വലിയ മാറ്റങ്ങളുമായി യുഎഇ. ആറുമാസത്തിലധികം എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന യുഎഇ റസിഡൻസി വീസ ഉടമകൾക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതിക്കായി അപേക്ഷിക്കാം. എന്നാൽ രാജ്യത്തിന് പുറത്ത് ഇത്രയും കാലം താമസിച്ചതിന് ഒരു കാരണം തെളിവ് സഹിതം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെൻ്റർ ഏജൻ്റുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് റീ-എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ‘6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്യുക’ എന്നാണ് ഈ സേവനത്തിൻ്റെ പേര്. ഇത് ‘സ്മാർട്ട് സേവനങ്ങൾ’ എന്ന ടാബിന് കീഴിൽ കണ്ടെത്താനാകും. 150 ദി‍ർഹമാണ് സേവനത്തിന് ഈടാക്കുന്നത്.

ഐസിപിയിൽ നിന്ന് അപേക്ഷ അംഗീകരിച്ചതായി ഇമെയിൽ ലഭിച്ചതിന് ശേഷം മാത്രമേ അപേക്ഷകന് യുഎഇയിൽ വീണ്ടും പ്രവേശിക്കാൻ കഴിയൂ. ഈ പ്രക്രിയ ഏകദേശം അഞ്ച് ദിവസമെടുക്കും. സേവനം പ്രയോജനപ്പെടുത്താൻ അപേക്ഷകർ അവരുടെയും സ്പോൺസറിൻ്റെയും വിശദാംശങ്ങളും പാസ്‌പോർട്ടും താമസ വിവരങ്ങളും നൽകണം.

180 ദിവസത്തിലേറെ രാജ്യത്ത് നിന്ന് മാറിനിന്നാൽ യുഎഇ നിയമം അനുസരിച്ച് റസിഡൻസി വീസ സ്വമേധയാ റദ്ദാകാറാണ് പതിവ്. ഗോൾഡൻ വീസയുള്ളവ‍ർക്ക് മാത്രമായിരുന്നു ഈ വ്യവസ്ഥയിൽ നിന്ന് ഇളവ് ഉണ്ടായിരുന്നത്.

TAGGED:Re-entry permitUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ദുബായില്‍ സാലിക് വർധിക്കും; ലക്ഷ്യം ഗതാഗതത്തിരക്ക് കുറയ്ക്കാന്‍

September 5, 2022
News

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

November 1, 2023
News

തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്

December 25, 2022
News

32000 പെൺകുട്ടികൾ ‘മൂന്നായി’, ദി കേരള സ്റ്റോറിയുടെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി നിർമാതാക്കൾ; സിനിമയുടെ പ്രദർശം തടയണമെന്ന അപേക്ഷ സുപ്രിം കോടതി തള്ളി

May 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?