ഷാർജ: അമൂല്യങ്ങളായ രത്നങ്ങളും, അൽപമൂല്യ രത്നങ്ങളും സംബന്ധിച്ച ആധികാരിക ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയിൽ പ്രകാശനം ചെയ്തു. കോട്ടയം സ്വദേശിയായ പ്രശസ്ത പ്ലാനെറ്ററി ജെമ്മോളജിസ്റ്റ് ഉണ്ണികൃഷ്ണൻ ശിവാസ് രചിച്ച “രത്ന ശാസ്ത്രം” എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

ർത്താവ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി രത്നങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണൻ ശിവാസ്, ഏതാണ്ട് അഞ്ചു വർഷങ്ങൾ എടുത്താണ് ഈ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചത്. പുരാതന കാലം മുതൽ മുത്ത്, പവിഴം ഉൾപ്പടെയുള്ള രത്നങ്ങൾ, മനുഷ്യരുടെ ജീവിതത്തിൽ സൗന്ദര്യത്തിന്റെയും, ആത്മീയതയുടേം പ്രതീകങ്ങളായി നിലകൊള്ളുന്നുണ്ട്. കേവലം ഫാഷൻ സ്റ്റേറ്റ്മെന്റ് എന്നതിനേക്കാൾ പ്രാധാന്യമുണ്ട് രത്നങ്ങൾക്ക്.
പ്രകൃതി ജന്യമായ കല്ലുകളുടെ ഉത്ഭവം, ഖനനം, സംഭരണം, സംസ്കരണം തുടങ്ങി ഉപഭോക്താക്കളുടെ കൈകളിൽ അവ എത്തുന്നത് വരെയുള്ള വഴികളും, വിശദാംശങ്ങളും ഈ പുസ്തകത്തിലൂടെ ഉണ്ണികൃഷ്ണൻ ശിവാസ് വായനക്കാർക്ക് മുന്നിൽ എത്തിക്കുന്നു. രത്നങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മാത്രമല്ല, രത്ന മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും, ജ്വല്ലറികൾക്കുമൊക്കെ ഒരു റഫറൻസ് ഗ്രന്ഥമായി തന്നെ പരിഗണിക്കാവുന്നത്ര വിവരങ്ങൾ “രത്ന ശാസ്ത്രത്തിൽ” ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യൻ ഭാഷകളിൽ തന്നെ അപൂർവമെന്നു പറയാവുന്ന ഈ ഗ്രന്ഥം, പ്രകൃതി ജന്യ രത്നങ്ങളുടെ ശാസ്ത്രീയത കൂടി വിവരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഒരു പഠന ഗ്രന്ഥമായി കൂടി പരിഗണിക്കാൻ സാധിക്കുന്നത്ര പ്രാധാന്യമുണ്ട് ഈ പുസ്തകത്തിന്. കൈരളി ബുക്‌സാണ് പ്രസാധകർ.






