യു എ ഇ യിലെ റാസൽഖൈമമയിൽ നിന്ന് മുംബയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നുവെന്ന് ഇൻഡിഗോ എയർലൈൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 22 മുതലാണ് പുതിയ സർവീസ് ആരംഭിക്കുക.
ഇൻഡിഗോ എയർലൈൻ സർവീസ് നടത്തുന്ന 100 ആമത്തെ നഗരവും നാലാമത്തെ യു എ ഇ യിലെ എമിറേറ്റ്സുമാണ് റാസൽഖൈമ. ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവീസുകളുടെ കണക്ക് പ്രകാരം 26 ആമത്തെ നഗരമാണ് റാസൽഖൈമ. റാക്ക് വിമാനത്താവളം കൂടി വരുമ്പോൾ 100 തികയും. ദുബൈ, അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിൽ നേരത്തെ തന്നെ സർവീസ് നടത്തുന്നുണ്ട്.
റാസൽ ഖൈമയിലേക്ക് വൻ ഡിമാൻഡാനുള്ളതെന്നും കോവിഡിന് മുൻപുള്ള യാത്രക്കാരുടെ എണ്ണത്തിലേക്ക് കണക്കുകൾ എത്തിക്കാനാവുമെന്നും ഇൻഡിഗോ ചീഫ് സ്ട്രാറ്റെജി ആൻഡ് റവന്യൂ ഓഫിസർ സഞ്ജയ്‌കുമാർ അറിയിച്ചു.