EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading:  “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” ജനുവരി 18-ന് ഫ്ലാ​ഗ് ഐലൻഡിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News >  “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” ജനുവരി 18-ന് ഫ്ലാ​ഗ് ഐലൻഡിൽ
News

 “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” ജനുവരി 18-ന് ഫ്ലാ​ഗ് ഐലൻഡിൽ

Web Desk
Last updated: January 14, 2026 11:27 PM
Web Desk
Published: January 14, 2026
Share

ഷാ‍‌ർജ: സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് ഒരുക്കുന്ന “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” ഈ മാസം പതിനെട്ടിന്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ് )  ഉടമസ്ഥതയിലുള്ള ദി ഫ്ലാഗ് ഐലൻഡിൽ വെച്ചാണ് രംഗോത്സവ് അരങ്ങേറുന്നത് . സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മനോഹരമായ ആവിഷ്ക്കാരമാണ് ഒരുക്കുന്നതെന്ന് സംഘാടകരായ സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന ആഘോഷമാണ്  “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റിൽ “ടൈംലെസ് എക്കോസ് ഓഫ് എസ്.പി.ബി” എന്ന പ്രത്യേക സംഗീതാർപ്പണമാണ് പ്രധാന ആകർഷണം. ഇതിഹാസ ഗായകനായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ഗാനങ്ങളെയും സംഗീത യാത്രയെയും ആദരിക്കുന്ന പ്രൗഢമായ ചടങ്ങാണ് ഇതെന്ന് സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് സി.ഇ.ഒ പദ്മ രാമചന്ദ്രൻ പറഞ്ഞു.

നൃത്തവിഭാഗത്തിൽ, ബോളിവുഡ് നൃത്തങ്ങളുടെ ഊർജസ്വലതയും കഥക് അടക്കമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളുടെ സൗന്ദര്യവും ഒരുമിക്കുന്ന മനോഹര അവതരണങ്ങളാണ് അരങ്ങേറുക. വർണ്ണാഭമായ വേഷങ്ങളും മനോഹരമായ ചുവടുവെപ്പുകളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ വേദിയിൽ പകർന്നുനൽകും. ഇതോടൊപ്പം ആകർഷകമായ ഫാഷൻ ഷോകളും പ്രാദേശിക പ്രതിഭകളുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും.

പ്രശസ്ത ഗായകരായ നിഖിൽ മാത്യു, വർഷ എസ്. കൃഷ്ണൻ, അഖില എന്നിവർ ലൈവ് സംഗീതാവതരണങ്ങളുമായി വേദിയിലെത്തും. പ്രണയഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളും ജനപ്രിയ ബോളിവുഡ് ഹിറ്റുകളും ഉൾപ്പെടുന്ന ഗാനവിരുന്നാണ് ഒരുക്കുന്നത്. ഇതോടൊപ്പം പ്രശസ്തരായ നിരവധി കലാകാരന്മാരുടെ സാന്നിധ്യവും രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റിന്റെ മാറ്റ് കൂട്ടുമെന്ന്  സംഘാടകർ അറിയിച്ചു. കല, സംഗീതം, സംസ്കാരം എന്നിവയിലൂടെ ആളുകളെ ഒരുമിപ്പിക്കുന്ന ഒരു സമൂഹാഘോഷമായി ‘രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്’ മാറുമെന്നും സംഘാടകർ പറഞ്ഞു. വൈകുന്നേരം നാല് മുതൽ രാത്രി പന്ത്രണ്ട് മണി വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

TAGGED:RangolsavRangolsav the indian night
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പതിനൊന്നുകാരനായ മലയാളി വിദ്യാർത്ഥിയുടെ നോവൽ പ്രകാശം ചെയ്ത് ചേതൻ ഭഗത്

August 14, 2023
BusinessDiasporaNews

തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു

December 14, 2024
News

വയനാട് നെൻമേനി വില്ലേജിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും;ഭൂചലനമല്ലെന്ന് സ്ഥിരീകരണം

August 9, 2024
News

ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാനുളള സംവിധാനമൊരുക്കി അമൃത വിശ്വവിദ്യാപീഠം

August 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?