EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണിന് പിന്നാലെ വൃക്കയും മാറ്റിവെച്ചെന്ന് റാണാ ദഗുബാട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കണ്ണിന് പിന്നാലെ വൃക്കയും മാറ്റിവെച്ചെന്ന് റാണാ ദഗുബാട്ടി
Entertainment

കണ്ണിന് പിന്നാലെ വൃക്കയും മാറ്റിവെച്ചെന്ന് റാണാ ദഗുബാട്ടി

Web News
Last updated: March 17, 2023 9:34 AM
Web News
Published: March 17, 2023
Share

‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് റാണാ ദഗുബാട്ടി. വലതു കണ്ണിന് കാഴ്‍ച ഇല്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണാ ദഗുബാട്ടി. വലതു കണ്ണിന് കാഴ്ചയില്ലെന്ന് അഞ്ച് വർഷം മുൻപാണ് താരം വെളിപ്പെടുത്തിയത്.

അന്ന് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു. എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടൻ. “ശാരീരികമായ പ്രശ്‍നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നു പോകുകയാണ് പലരും. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കും. ഞാൻ കണ്ണും വൃക്കയും മാറ്റിവെച്ചു. എനിക്ക് മുന്നോട്ട് പോയേ മതിയാകൂ” – റാണാ ദഗുബാട്ടി പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുറച്ചുകാലം റാണ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രോഗ വിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല.

TAGGED:Bahubalirana daggubati
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും

You Might Also Like

EntertainmentNews

ദീപാവലി ആശംസകൾ ഫ്രം പുഷ്പ രാജ് & ശ്രീവല്ലി!

November 2, 2024
Entertainment

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2024: മമ്മൂട്ടി മികച്ച നടൻ, നേട്ടം കൊയ്ത്ത് മഞ്ഞുമ്മൽ ബോയ്സും ബോഗെയ്ൻ വില്ലയും

November 3, 2025
Entertainment

‘ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ’; പോച്ചര്‍ ട്രെയ്‌ലര്‍

February 15, 2024
Entertainment

ടര്‍ബോ ജോസായി മമ്മൂട്ടി; ‘ടര്‍ബോ’ ചിത്രീകരണം പൂര്‍ത്തിയായി

February 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?