EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മ​സ്ജി​ദു​ക​ളി​ല്‍ പ്രാ​ര്‍ഥ​ന​യ്ക്കെത്തു​ന്ന​വ​ര്‍ ട്രാഫി​ക് നി​യ​മ​ങ്ങ​ള്‍ പാലിക്കാതെ വാഹനങ്ങൾ പാർക്ക്‌ ചെയ്താൽ നടപടി – അബുദാബി പോലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മ​സ്ജി​ദു​ക​ളി​ല്‍ പ്രാ​ര്‍ഥ​ന​യ്ക്കെത്തു​ന്ന​വ​ര്‍ ട്രാഫി​ക് നി​യ​മ​ങ്ങ​ള്‍ പാലിക്കാതെ വാഹനങ്ങൾ പാർക്ക്‌ ചെയ്താൽ നടപടി – അബുദാബി പോലീസ്
News

മ​സ്ജി​ദു​ക​ളി​ല്‍ പ്രാ​ര്‍ഥ​ന​യ്ക്കെത്തു​ന്ന​വ​ര്‍ ട്രാഫി​ക് നി​യ​മ​ങ്ങ​ള്‍ പാലിക്കാതെ വാഹനങ്ങൾ പാർക്ക്‌ ചെയ്താൽ നടപടി – അബുദാബി പോലീസ്

News Desk
Last updated: April 4, 2023 5:43 AM
News Desk
Published: April 4, 2023
Share

മ​സ്ജി​ദു​ക​ളി​ല്‍ റമദാൻ പ്രാ​ര്‍ഥ​ന​യ്ക്കായി എത്തു​ന്ന​വ​ര്‍ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ പാലിക്കാതെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെയ്യരുതെന്ന മു​ന്ന​റി​യി​പ്പു​മാ​യി അബുദാബി പോലീസ്. നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്താത്തവർക്കും ക്ര​മ​ര​ഹി​ത​മാ​യി പാർക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കും 500 ദി​ര്‍ഹം പി​ഴ ചുമത്തുമെന്നും പൊ​ലീ​സ് അ​റി​യി​ച്ചു. കൂടാതെ പ​ള്ളി​ക​ളി​ലേ​ക്ക് പ്രവേശിക്കുന്നവർക്കും പു​റ​ത്തേ​ക്ക്‌ പോകുന്നവർക്കും ത​ട​സ്സ​മു​ണ്ടാക്കുന്ന രീതിയിൽ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെയ്യരുതെന്നും അ​ധി​കൃ​ത​ർ കൂട്ടിച്ചേർത്തു.

അതേസമയം റ​മ​ദാ​നി​ല്‍ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ബൂ​ദാബി മീ​ഡി​യ​യു​മാ​യി ചേ​ര്‍ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് പ്ര​തി​ദി​ന റ​മ​ദാ​ന്‍ ടെ​ലി​വി​ഷ​ന്‍ ഷോയും ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂടാതെ ത​റാ​വീ​ഹ് സ​മ​യ​ത്ത് തി​ര​ക്കു​ണ്ടാ​വു​ന്ന സ്ഥല​ങ്ങ​ളി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​ ലം​ഘ​ക​രെ ക​ണ്ടെ​ത്തുന്നതിനായുള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​മു​ണ്ട്.

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ട്ര​ക്കു​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​വു​ന്ന ബ​സു​ക​ള്‍ക്കും അ​ബൂ​ദാബി​യി​ല്‍ പു​തി​യ സ​മ​യ ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ട് മണിമുതൽ 10 മണി വ​രെ അ​ബൂ​ദാബി, അല്‍ഐ​ന്‍ റൂ​ട്ടു​ക​ളി​ല്‍ ട്ര​ക്കു​ക​ള്‍ ഓ​ടി​ക്കാ​ന്‍ അ​നു​വാ​ദ​മുണ്ടായിരിക്കില്ല. കൂടാതെ അൻപതോ അതി​ല​ധി​ക​മോ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​വു​ന്ന ബ​സു​ക​ള്‍ക്കും ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ഉ​ച്ച​യ്ക്ക് ശേഷം രണ്ട് മണിമു​ത​ല്‍ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് അ​ബൂ​ദാബി, അ​ല്‍ഐ​ന്‍ സി​റ്റി റോ​ഡു​ക​ളി​ല്‍ ട്ര​ക്കു​ക​ള്‍ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ പെ​യ്ഡ് പാ​ര്‍ക്കി​ങ്, ടോ​ള്‍ ഗേ​റ്റ്, പൊ​തു​ഗ​താ​ഗ​ത സ​മ​യ​ക്ര​മീ​ക​ര​ണ​വും അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത കേന്ദ്രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ എ​ട്ട് മണിമു​ത​ല്‍ അ​ര്‍ധ​രാ​ത്രി വ​രെ​യാ​ണ് പാ​ര്‍ക്കി​ങ് ഫീ​സ് ഈടാക്കുക. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ പാ​ര്‍ക്കി​ങ് സൗ​ജ​ന്യ​മാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ ദ​ര്‍ബ് ടോ​ള്‍ ഗേ​റ്റ് സം​വി​ധാ​നം രാ​വി​ലെ എട്ട് മണിമു​ത​ല്‍ 10 മണിവ​രെ​യും വൈ​കുന്നേരം ര​ണ്ട് മണിമു​ത​ല്‍ നാ​ല് മണിവ​രെ​യു​മാ​ണ് ക്രമീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി​വ​രെ​ ടോ​ള്‍ ബാ​ധ​കമാണ്.

TAGGED:AbudabimasjidparkingRamadanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളും

August 15, 2022
News

മെസ്സിയുടെ ചിത്രം അര്‍ജന്റീന കറന്‍സിയില്‍ ഉൾപ്പെടുത്താൻ നീക്കം

December 22, 2022
News

പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

August 14, 2022
News

എമിഗ്രേഷൻ ഡയറക്ടർ ജനറലുടെ ക്ഷണം: ഇന്ത്യൻ ഗണിത ശാസ്ത്ര പ്രതിഭ വീണ്ടും ജൈടെക്സിലെത്തി

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?