EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ
News

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
Last updated: August 21, 2025 1:45 PM
Web Desk
Published: August 21, 2025
Share

പത്തനംതിട്ട: പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎൽ. ഇന്നലെ മുതൽ ഉയ‍ർന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകാൻ രാഹുലിന് സാധിക്കാതെ വരികയും സംസ്ഥാന നേതൃത്വം കൈയ്യൊഴിക്കുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്.

രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രാഹുലിനെതിരെ നിലപാട് എടുത്തു. സമാനവിഷയങ്ങളിൽ എതിർപാർട്ടിയിലെ നേതാക്കളുടെ ആവശ്യപ്പടുന്ന കോൺ​ഗ്രസിന് ഈ വിഷയത്തിൽ ധാർമിക നിലപാട് എടുത്തേ മതിയാവൂ എന്ന നിലപാടാണ് കോൺ​ഗ്രസ് നേതൃത്വം സ്വീകരിച്ചത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാർച്ചുകൾ നടക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകർ പാലക്കാട് മാർച്ച് നടത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡൻറല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വനിതാ നേതാവ് ഉയർത്തിയ ആവശ്യം. കടുത്ത ഭാഷയിൽ സഹപ്രവർത്തകരിൽ നിന്നു പോലും വിമർശനം ഉയർന്നിട്ടും മറുപടി പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. സംഘടനയ്ക്കുളളിൽ തീർത്തും ഒറ്റപ്പെട്ടുപോയ രാഹുലിനു മുന്നിൽ രാജിയല്ലാതെ മറ്റൊരു വഴിയുമില്ല.

 

TAGGED:Rahul Mamkootathil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

കാര്‍ഗോ ഹോളില്‍ പുക; കോഴിക്കോട്-ദുബായ് എയര്‍ ഇന്ത്യ വിമാനം കണ്ണൂരില്‍ അടിയന്തരമായി ഇറക്കി

September 27, 2023
News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴ തുടരും : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

February 23, 2026
News

യുഎഇയിൽ ഫെഡറൽ ജീവനക്കാരുടെ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു

March 11, 2023
News

ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

December 22, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?