ലോകകപ്പ് ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. പ്രീക്വാർട്ടറിൽ പോളണ്ടിനെ തകർത്താണ്(3-1) ഫ്രഞ്ച് പടയോട്ടം. ഇംഗ്ലണ്ട് സെനെഗലിനെ മൂന്നുഗോളിന് തോൽപ്പിച്ചു. ജോർദാൻ ഹെൻഡേഴ്സൻ (39–ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി കെയ്ൻ (45+3), ബുകായോ സാക (57–ാം മിനിറ്റ്) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ വലയിലാക്കിയത്.
പ്രീക്വാർട്ടറിൽ വൻ പോരാട്ടത്തിനെത്തിയ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു വീഴ്ത്തിയാണ് ഫ്രാൻസിൻ്റെ മുന്നേറ്റം. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് ഫ്രാൻസിന് തകർപ്പൻ വിജയം സമ്മാനിച്ചത്.
ക്വാർട്ടർ ഫൈനലിൽ മത്സരം ഡിസംബർ പത്തിന് നടക്കും. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ.