EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ടീം റെഡി; വിമർശനങ്ങൾക്ക് മറുപടി ഇനി കളിക്കളത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ടീം റെഡി; വിമർശനങ്ങൾക്ക് മറുപടി ഇനി കളിക്കളത്തിൽ
NewsSports

ഖത്തർ ടീം റെഡി; വിമർശനങ്ങൾക്ക് മറുപടി ഇനി കളിക്കളത്തിൽ

News Desk
Last updated: November 20, 2022 9:05 AM
News Desk
Published: November 20, 2022
Share

ലോകകപ്പ് വിവാദങ്ങൾക്ക് കളിക്കളത്തിലും മറുപടി നൽകാൻ ഖത്തർ ടീം. ഉദ്ഘാടന മത്സരത്തിലെ വിജയം ലക്ഷ്യം വെച്ചാണ് ഖത്തർ ഇറങ്ങുന്നത്. ലാറ്റിൻ അമേരിക്കയുടെ ഇക്വഡോർ ആണ് ഖത്തറിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം. ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ലോകകപ്പ് മത്സരം ആണിത്.

ഇക്വഡോറിനോട് മുമ്പ് 3 തവണ ഏറ്റുമുട്ടിയ ഖത്തർ ഒരു കളിയിൽ ജയിക്കുകയും ഒരു കളിയിൽ പരാജയം വഴങ്ങുകയും ഒരു കളിയിൽ സമനില പാലിക്കുകയും ചെയ്തിരുന്നു. ഖത്തർ ടീമിന്റെ പ്രധാന കരുത്ത് അൽമോയസ് അലിയും, അക്രം ആഫീഫും അടങ്ങിയ മുന്നേറ്റം ആണ്. ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന ഇവർ ഇക്വഡോറിന് ഭീഷണിയുയർത്തും. പ്രതിരോധത്തിലും മധ്യനിരയിലും പരിചയ സമ്പന്നരുടെ നിരയും ഖത്തറിന് ഉണ്ട്. കഴിഞ്ഞ ഏഷ്യ കപ്പിൽ 9 ഗോളുകൾ അടിച്ച് ടോപ്പ് സ്കോററും ടൂർണമെന്റിലെ താരവും ആയ അൽമോയസ് അലിയുടെ പ്രകടനം പുറത്തെടുത്താൽ ഖത്തറിന് തിളക്കമാർന്ന വിജയം നേടാം.

ഇക്വഡോർ ഇറങ്ങുന്നത് ഒരുപിടി യുവനിരയുമായാണ്. ലാറ്റിൻ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ 27 ഗോളുകൾ നേടിയ അവർക്ക് ഗോൾ അടിക്കാൻ ബുദ്ധിമുട്ട് ഇല്ല. 10 ലോകകപ്പ് മത്സരങ്ങളുടെ അനുഭവപരിചയമാണ് ഇക്വഡോറിനുള്ളത്. മുന്നേറ്റത്തിൽ വേഗത കൊണ്ടും ഡ്രിബിലിങ് മികവ് കൊണ്ടും എതിരാളികൾക്ക് ബുദ്ധിമുട്ട് ആവുന്ന ഗോൺസാലോ പ്ലാറ്റ, യോഗ്യതയിൽ ടോപ്പ് സ്‌കോറർ ആയ മൈക്കിൾ എസ്ട്രാഡ അനുഭവസമ്പന്നനായ ക്യാപ്റ്റൻ എന്നർ വലൻസിയ എന്നിവർ ടീമിന്റെ കരുത്താണ്.

അൽ ബയിത്ത് സ്റ്റേഡിയത്തിൽ ഇത് വരെ കളിച്ച 3 കളികളും ജയിച്ചു ആണ് ഖത്തർ എത്തുന്നത്. കടുത്ത വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടി ഖത്തർ കളിക്കളത്തിൽ നൽകുമെന്ന് പ്രതീക്ഷിക്കാം. സ്പോർട്സ് 18 ചാനലിൽ ടിവിയിലും ജിയോ സിനിമയിൽ ഓൺലൈനായും മത്സരം കാണാം.

TAGGED:ecuadorqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ

December 9, 2022
News

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

February 10, 2026
News

യുഎഇ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍

September 20, 2023
News

‘രണ്ടാം ജന്മം നൽകിയ ദൈവം ‘, എം എ യുസഫലിയോട് നന്ദി പറഞ്ഞ് ബെക്സ് കൃഷ്ണ 

December 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?