EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊതുഗതാഗതം പൂർണ്ണമായും വൈദ്യുതീകരിക്കാനൊരുങ്ങി ഖത്തർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൊതുഗതാഗതം പൂർണ്ണമായും വൈദ്യുതീകരിക്കാനൊരുങ്ങി ഖത്തർ
News

പൊതുഗതാഗതം പൂർണ്ണമായും വൈദ്യുതീകരിക്കാനൊരുങ്ങി ഖത്തർ

Web desk
Last updated: March 30, 2023 6:19 AM
Web desk
Published: March 30, 2023
Share

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ക്കാനൊരുങ്ങി ​ഖത്തർ. മു​വാ​സ​ലാ​ത്ത് (ക​ർ​വ) പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ഖാ​ലി​ദ് ഹ​സ​ൻ ക​ഫൂ​ദ് ആണ് ഇക്കാര്യം അറിയിച്ചത്. ഖ​ത്ത​റി​ന്റെ പൊ​തു​ഗ​താ​ഗ​ത സംവിധാനത്തിന് ഫി​ഫ ലോ​ക​ക​പ്പ് സു​പ്ര​ധാ​ന സം​ഭാ​വ​ന​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​സു​ക​ളു​ള്ള വി​പു​ല​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ് ഇ​പ്പോ​ൾ ഖ​ത്ത​റി​ന്റേ​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ​ക്ക് പു​റ​മേ സ്‌​കൂ​ളു​ക​ൾ​ക്കാ​യി മു​വാ​സ​ലാ​ത്ത് 2500 പ​രി​സ്ഥി​തി​സൗ​ഹൃ​ദ ബ​സു​ക​ളാ​ണ് ഒരുക്കിയിരിക്കുന്നത്. പ്ര​തി​ദി​നം 60,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​ന്നും ക​ഫൂ​ദ് വ്യ​ക്ത​മാ​ക്കി. കൂടാതെ ലു​സൈ​ൽ ഡി​പ്പോ ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​ നേ​ടി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 478 ബ​സു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രി​ക് ബ​സ് ഡി​പ്പോ​യാ​ണ് ലു​സൈ​ൽ ബ​സ് ഡി​പ്പോ​. ഇവിടെ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി സൗ​രോ​ർ​ജ​ത്തെയാണ് ആശ്രയിക്കുന്നത്. ഏ​ക​ദേ​ശം 11,000 പിവി സോ​ളാ​ർ പാ​ന​ലു​ക​ളാണ് ഇതിനായി മാത്രം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നത്.

ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ ബ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാണ് ലുസൈൽ ഡി​പ്പോ​. എ​ട്ട് ബ​സ് സ്‌​റ്റേ​ഷ​നു​ക​ളും നാ​ല് ഡി​പ്പോ​ക​ളും ഇ-​ബ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 650ല​ധി​കം ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ് യൂ​ണിറ്റു​ക​ളും ഇവിടെയുണ്ട്. കൂടാതെ ദോ​ഹ ന​ഗ​ര​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 2300 ബ​സ് സ്റ്റോ​പ്പു​ക​ളും പൊ​തു​ഗ​താ​ഗ​ത​ത്തി​നും മൊ​ബി​ലി​റ്റി​ക്കുമായി നാ​ല് പാ​ർ​ക്ക് ആ​ൻ​ഡ് റൈ​ഡ് സേ​വ​ന​ങ്ങ​ളും ഇവിടെ സജ്ജമാണ്. ലോ​ക​കപ്പ് സമയത്ത് 4000 ബ​സു​ക​ളും 90 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നാ​യി 18,000ല​ധി​കം ജീ​വ​ന​ക്കാ​രെ​യും അധികൃതർ തയ്യാറാക്കിയിരുന്നു. കൂടാതെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഡ്രൈ​വ​ർ​മാ​രെ​യും ക​ർ​വ വിന്യസിച്ചിരുന്നു. 900 ഇ-​ബ​സു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ന് മാ​ത്രമായും സർവീസ് നടത്തിയിരുന്നു.

TAGGED:MuwazalathqatarUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ

You Might Also Like

Diaspora

സ്കൂൾ വിദ്യാ‍ർത്ഥികളുടെ ഫീസ് കുടിശ്ശിക ഏറ്റെടുത്ത് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്

April 4, 2024
News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; രണ്ട് ഇന്ത്യക്കാര്‍ വിജയികള്‍; നേടിയത് 22.63 ലക്ഷം വീതം

August 22, 2023
News

പുതുപ്പള്ളിയില്‍ പോളിംഗ് തുടങ്ങി; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

September 5, 2023
News

ഹജ്ജിന് ആവശ്യമായ തുക തീര്‍ത്ഥാടകര്‍ കരുതണം; പുതിയ തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി

February 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?