EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസ്, നാളെ പ്രഖ്യാപിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസ്, നാളെ പ്രഖ്യാപിക്കും
News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസ്, നാളെ പ്രഖ്യാപിക്കും

Web News
Last updated: August 11, 2023 8:50 AM
Web News
Published: August 11, 2023
Share

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് ജെയ്ക് സി തോമസ് തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ജെയ്കിന്റെ പേര് മാത്രമാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് വെച്ച് നടക്കും. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെയാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നത്.

സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.

ഇത് മൂന്നാം വട്ടമാണ് ജെയ്ക് സി തോമസ് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൡും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

2016ലാണ് ആദ്യമായി ജെയ്ക് സി. തോമസ് ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് 27,092 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ജെയ്ക് 2021ല്‍ പരാജയപ്പെട്ടത് വെറും 9044 വോട്ടുകള്‍ക്കാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം വലിയ രീതിയില്‍ കുറയ്ക്കാന്‍ ജെയ്ക് സി തോമസിനായി എന്നതുകൊണ്ട് തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ് ജെയ്ക് സി തോമസ്.

TAGGED:Chandy OommenCongresscpimDYFIJaick C ThomasOommen ChandyPuthuppally byelection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദീപാവലി ആഘോഷത്തിൽ ദുബായ്

October 22, 2022
NewsUncategorized

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

June 3, 2023
News

കുവൈത്ത് ദുരന്തം: മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തും, വ്യോമസേനാ വിമാനം കുവൈത്തിൽ

June 13, 2024
News

കൺമുന്നിൽ മൂന്ന് മക്കളും മുങ്ങിമരിച്ചു, അപ്രതീക്ഷിത അപകടത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിതാവ്, ഓണമാഘോഷിക്കാനെത്തിയ സഹോദരിമാരുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

August 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?