EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു; 41പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ കസ്റ്റഡിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു; 41പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ കസ്റ്റഡിയിൽ
News

ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു; 41പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ കസ്റ്റഡിയിൽ

News Desk
Last updated: September 25, 2022 10:10 AM
News Desk
Published: September 25, 2022
Share

ഇറാനിലെ ടെഹ്‌റാനിൽ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി (22) യുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. വടക്കൻ ഇറാഖ് ആസ്ഥാനമായുള്ള സായുധരായ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകൾക്ക് നേരെ ഇറാൻ പീരങ്കി പ്രയോഗിച്ചതോടെ സ്ഥിതി ​ഗുരുതരമാവുകയായിരുന്നു. ഒരാഴ്ചയിലേറെയായി തുടരുന്ന സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ ഇറാനിയൻ ഭരണകൂടം പ്രതിസന്ധിയിലായിരിക്കുകയാണ്.

മഹ്‌സ അമിനിയുടെ പേരിലുള്ള പ്രതിഷേധം അടിച്ചമർത്താൻ ഇറാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. എട്ട് ദിവസമായി തുടരുന്ന സംഘർഷത്തിൽ 41 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ നൂറ് കണക്കിന് മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും സ്ത്രീകളുമടക്കം 700 പേർ തടങ്കലിലാണ്. പ്രതിഷേധം കനത്തതോടെ ഇറാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വാട്സാപ്പ്, സ്കൈപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റ​ഗ്രാം തുടങ്ങിയവയ്ക്കാണ് നിയന്ത്രണം.

ഇറാഖിനോട് അതിർത്തി പങ്കിടുന്ന ഇറാന്റെ പടിഞ്ഞാറൻ കുർദിഷ് മേഖലയിൽ നിന്നുള്ളവരാണ് അമിനിയുടെ കുടുംബം. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിക്കുകയുമായിരുന്നു.

TAGGED:iranmahsa aminiProtests
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റിയാദില്‍ സോഫ ഗോഡൗണില്‍ തീപിടിത്തം, മലയാളിക്ക് ദാരുണാന്ത്യം

December 26, 2023
News

ബഹ്‌റൈൻ എയർ ഷോ നവംബർ 9 മുതൽ

October 20, 2022
News

പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

January 20, 2024
News

ഗൂഗിൾ സ്ട്രീറ്റ് വ്യൂ: കേരളത്തിലെ 80 ശതമാനം പ്രധാനപാതകളും മാപ്പിലായി

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?