EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിട ചൊല്ലി മലയാളത്തിൻ്റെ ഗുരുനാഥൻ, സാനു മാഷ് ഇനി ഓർമ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിട ചൊല്ലി മലയാളത്തിൻ്റെ ഗുരുനാഥൻ, സാനു മാഷ് ഇനി ഓർമ
News

വിട ചൊല്ലി മലയാളത്തിൻ്റെ ഗുരുനാഥൻ, സാനു മാഷ് ഇനി ഓർമ

Web Desk
Last updated: August 2, 2025 6:43 PM
Web Desk
Published: August 2, 2025
Share

കൊച്ചി: മലയാള സാഹിത്യലോകത്തെ കുലപതി പ്രൊഫ. എം കെ സാനു അന്തരിച്ചു. ഇന്ന് വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് മരണം.

വീട്ടില്‍ വെച്ച് വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുട‍ർന്ന് ന്യുമോണിയ ബാധിച്ചു. ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ വീട്ടിലേക്ക് കൊണ്ടു വരും. രാവിലെ ഒൻപത് മുതൽ പത്ത് വരെ വീട്ടിൽ വയ്ക്കുന്ന മൃതദേഹം തുട‍ർന്ന് പൊതുദർശനത്തിനായി എറണാകുളം ടൗൺ ഹാളിലേക്ക് കൊണ്ടുവരും.

സാനുമാഷിന്റെ വിയോ​ഗത്തോടെ മലയാള സാഹിത്യം കണ്ട ഏറ്റവും മികച്ച സാഹിത്യവിമ‍ർശകരിലൊരാളാണ് ഓ‍ർമയാവുന്നത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മഹാരാജാസ് അടക്കം സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1987 ല്‍ ഏറണാകുളത്തിന്‍റെ എംഎല്‍എയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാനു മാഷ്

1960-ൽ “കാറ്റും വെളിച്ചവും” എന്ന കൃതിയോടെയാണ് സാനു മാഷിൻ്റെ സാഹിത്യ നിരൂപണത്തിലേക്കുള്ള കടന്നുവരവ്. വ്യക്തതയും ബൗദ്ധിക ആഴവും കൊണ്ട് ശ്രദ്ധേയമായ വിമ‍ർശന ശൈലിയായിരുന്നു അദ്ദേഹത്തിൻ്റേത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും കുമാരൻ ആശാൻ പോലുള്ള കവികളുടെയും വിശകലനങ്ങൾ അദ്ദേഹത്തിന്റെ നിരൂപണ കൃതികളിൽ ഉൾപ്പെടുന്നു.

മലയാള ജീവചരിത്ര സാഹിത്യത്തിന് നിർണായക സംഭാവനകളായി കണക്കാക്കപ്പെടുന്നതാണ് സാനു മാഷ് രചിച്ച ജീവചരിത്ര ​ഗ്രന്ഥങ്ങൾ. അവയിൽ ഏറ്റവും ശ്രദ്ധേയം “ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭജനം” എന്ന പുസ്തകമാണ്. കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന സവിശേഷ കൃതിയാണിത്.

വൈക്കം മുഹമ്മദ് ബഷീർ (“ഏകാന്തവീഥിയിലെ അവധൂതൻ”), പി. കെ. ബാലകൃഷ്ണൻ (“ഉറങ്ങാത്ത മനീഷി”), ആൽബർട്ട് ഷ്വൈറ്റ്സർ (“അസ്തമിക്കാത്ത വെളിച്ചം”), യുക്തിവാദി എം. സി. ജോസഫ് തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വിമർശനങ്ങൾക്കും ജീവചരിത്രങ്ങൾക്കും പുറമേ, ഉപന്യാസങ്ങൾ, ഓർമ്മക്കുറിപ്പുകൾ, ബാലസാഹിത്യ കൃതികൾ എന്നിവയുൾപ്പെടെ 36-ലധികം പുസ്തകങ്ങൾ സാനു മാഷിൻ്റേതായി ഉണ്ട്.

2010-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ “കർമഗതി” അദ്ദേഹത്തിന്റെ ജീവിതയാത്രയെയും ദാർശനിക വീക്ഷണങ്ങളെയും പ്രതിഫലിപ്പിക്കുന്നു. സാമൂഹികവും സാംസ്കാരികവുമായ വ്യവഹാരത്തിന്റെ വിവിധ മേഖലകളിൽ സംഭാവന നൽകുന്ന നിരവധി ഉൾക്കാഴ്ചയുള്ള ഉപന്യാസങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

നവോത്ഥാന മൂല്യങ്ങൾ, ഇടതുപക്ഷ ആദർശങ്ങൾ, ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്ത എന്നിവയാൽ സ്വാധീനിക്കപ്പെട്ട സാനു മാഷിൻ്റെ രചനകളും പ്രസംഗങ്ങളും വളരെ ച‍ർച്ച ചെയ്യപ്പെടുന്നതായിരുന്നു. മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങിയ സാഹിത്യകാരന്മാരോടൊപ്പം കേരളത്തിലെ ഏറ്റവും മികച്ച വാഗ്മികളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങളും പുരസ്കാരങ്ങളും ഇക്കാലയളവിൽ അദ്ദേഹത്തെ തേടിയെത്തി.

 

TAGGED:MK SanuProf MK Sanu passed awayProff MK Sanu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

പ്രധാനമന്ത്രിയുടെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

December 30, 2022
News

കണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി;തൊഴിലുറപ്പ് തൊഴിലാളികളാണ് കണ്ടെത്തിയത്

July 13, 2024
News

ഒമാന്റെ ഇടപെടൽ: തടവിലായിരുന്ന അമേരിക്കൻ പൗരനെ ഇറാൻ വിട്ടയച്ചു

October 7, 2022
News

ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി ഓറിയോണ്‍ തിരിച്ചിറങ്ങി

December 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?