വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. മോഷണകേസ് പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവന്ദരാജാണ് ജയില്‍ ചാടിയത്.
രാവിലെ തോട്ടം ജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ഉദ്യോഗസഥരുടെയും സഹ തടവുകാരുടെയും കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നത്. ഒന്‍പത് മണിക്ക് പ്രതി രക്ഷപ്പെട്ടിട്ടും 12 മണിയോടെയാണ് ജയില്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രതിയെ പിടിക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.