പാക്കിസ്ഥാനിലെ യുഎഇ അംബാസഡർ ഹമദ് ഉബൈദ് ഇബ്രാഹിം സലേം അൽ-സാബിയെ സ്വീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
ദുബായിൽ 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന COP28-ൽ പങ്കെടുക്കാൻ ഹമദ് ഉബൈദ് ഇബ്രാഹിം സലേം അൽ-സാബി പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. സമ്മേളത്തിന് തന്നെ ക്ഷണിച്ചതിൽ യുഎഇ നേതൃത്വത്തിന് പി എം ഷെരീഫ് നന്ദി പറഞ്ഞു. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുഎഇ നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ യുഎഇയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 1.7 ദശലക്ഷം പാക്കിസ്ഥാനികളാണ് യുഎഇയിലുള്ളതെന്നും രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും സാമ്പത്തിക വികസനത്തിനും പ്രവാസികൾ വഹിക്കുന്ന സംഭാവനങ്ങൾക്ക് അദ്ദേഹം നന്ദിപറയുകയും ചെയ്തു