EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൂജപ്പുര ഇരട്ടക്കൊലപാതകം: പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൂജപ്പുര ഇരട്ടക്കൊലപാതകം: പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ
News

പൂജപ്പുര ഇരട്ടക്കൊലപാതകം: പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

Web News
Last updated: June 29, 2024 6:08 PM
Web News
Published: June 29, 2024
Share

തിരുവനന്തപുരം: പൂജപ്പുര മുടവൻമുകളിൽ ഭാര്യാപിതാവ് സുനിൽകുമാറിനെയും ഭാര്യാസഹോദരൻ അഖിലിനെയും കുത്തി കൊലപ്പെടുത്തിയ കേസിൽ മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ അരുണിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡിഷനൽ സെഷൻസ് ജഡ്‌ജ് കെ.വിഷ്ണുവിന്റേതാണ് വിധി.2021 ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അരുൺ ഭാര്യയായ അപർണയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. രണ്ടു വയസ്സായ മകളെയും കൂട്ടി അപർണ പൂജപ്പുരയിലെ സ്വന്തം വീട്ടിലേക്കു വന്നു. തുടർന്ന്, അരുൺ ഫോണിലൂടെ കൊല്ലപ്പെട്ട സുനിൽകുമാറിനെയും അഖിലിനെയും ഭീഷണിപ്പെടുത്തി.

2021 ഒക്ടോബർ 12ന് രാത്രി 8 മണിയോടെ അരുൺ അപർണയെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞു. തുടർന്ന് ഫോണെടുത്ത അഖിലിനെ ഭീഷണിപ്പെടുത്തി. അപർണയും അമ്മ ഷീനയും അയൽവാസിയായ വിനോദും പ്രതിക്കെതിരെ മൊഴി നൽകി. കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും അഖിലിന്റെ രക്തത്തിന്റെ അവശിഷ്ടം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. പ്രതി ഡോക്‌ടറോട് പറഞ്ഞ കുറ്റസമ്മത മൊഴിയും പ്രധാന തെളിവായി. പിഴത്തുക മുഴുവനും മരണപ്പെട്ട സുനിൽകുമാറിന്റെ ഭാര്യയായ ഷീനയ്ക്ക് നൽകാൻ കോടതി ഉത്തരവായി. പൂജപ്പുര സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന ആർ.റോജ്, എസ്.ഐ: എൻ.ജി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വട്ടപ്പാറ വി.സാജൻ പ്രസാദ്, അഡ്വ.പ്രീത, അഡ്വ.പി.ബിജു ലാൽ എന്നിവർ ഹാജരായി.അപർണയും അമ്മ ഷീനയും അയൽവാസിയായ വിനോദും പ്രതിക്കെതിരെ മൊഴി നൽകി. കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും അഖിലിന്റെ രക്തത്തിന്റെ അവശിഷ്ടം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. പ്രതി ഡോക്‌ടറോട് പറഞ്ഞ കുറ്റസമ്മത മൊഴിയും പ്രധാന തെളിവായി. പിഴത്തുക മുഴുവനും മരണപ്പെട്ട സുനിൽകുമാറിന്റെ ഭാര്യയായ ഷീനയ്ക്ക് നൽകാൻ കോടതി ഉത്തരവായി.

പൂജപ്പുര സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന ആർ.റോജ്, എസ്.ഐ: എൻ.ജി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വട്ടപ്പാറ വി.സാജൻ പ്രസാദ്, അഡ്വ.പ്രീത, അഡ്വ.പി.ബിജു ലാൽ എന്നിവർ ഹാജരായി.

TAGGED:poojapura murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ പ്രാണി, ക്ഷമ ചോദിച്ച് എയർ ഇന്ത്യ

February 28, 2023
NewsSports

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

September 16, 2022
News

ഇസ്രയേൽ ഉണർന്നത് ഹമാസിൻ്റെ ആക്രമണത്തിലേക്ക്, പരാജയപ്പെട്ട് മൊസാദ്

October 8, 2023
News

പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?