മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് പിടിയിലായത്.
മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി.ബസിലും പുറത്തും വച്ച് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി. കുട്ടികൾ പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപ്പെടുകയും ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും





