EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നാവികരുടെ മോചനം ചർച്ചയായി?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നാവികരുടെ മോചനം ചർച്ചയായി?
Diaspora

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നാവികരുടെ മോചനം ചർച്ചയായി?

Web Desk
Last updated: February 15, 2024 5:34 PM
Web Desk
Published: February 15, 2024
Share

ദോഹ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനത്തിന് പിന്നാലെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച ദോഹയിൽ എത്തിയാണ് ഖത്തർ അമീറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മാസങ്ങളായി ഗൾഫ് രാജ്യത്ത് തടവിലായിരുന്ന എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെ മോചിപ്പിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഖത്തറിലെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ദോഹയിലെത്തിയത്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഖത്തർ സന്ദർശനമാണിത്, 2016 ജൂണിലാണ് അദ്ദേഹം ആദ്യമായി ഖത്തറിലെത്തിയത്. പ്രധാനമന്ത്രി മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ നിരവധി വിഷയങ്ങൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

2022 ഓഗസ്റ്റിൽ, എട്ട് മുൻ നാവിക ഉദ്യോഗസ്ഥരെ ചാരവൃത്തി ആരോപിച്ച് ഖത്തറിൽ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. പിന്നാലെ വിഷയത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടുകയും നയതന്ത്രതലത്തിൽ ഖത്തറുമായി ആശയവിനിമയം ആരംഭിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ നവംബറിൽ ഖത്തർ കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. പിന്നീട് പ്രധാനമന്ത്രി നേരിട്ട് നടത്തിയ ഇടപെടലുകളുടെ ഫലമായി 2024 ഫെബ്രുവരി 9 ന് തടവിലുണ്ടായിരുന്ന എല്ലാവരേയും ഖത്തർ വിട്ടയച്ചു.

My visit to Qatar has added new vigour to the India-Qatar friendship. India looks forward to scaling up cooperation in key sectors relating to trade, investment, technology and culture. I thank the Government and people of Qatar for their hospitality. pic.twitter.com/Cnz3NenoCz

— Narendra Modi (@narendramodi) February 15, 2024

Had a wonderful meeting with HH Sheikh @TamimBinHamad. We reviewed the full range of India-Qatar relations and discussed ways to deepen cooperation across various sectors. Our nations also look forward to collaborating in futuristic sectors which will benefit our planet. pic.twitter.com/Um0MfvZJQo

— Narendra Modi (@narendramodi) February 15, 2024

TAGGED:DohaModiModiuNarendra Modiqatarqatar amir
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Diaspora

കൈക്കരുത്തിൽ രാജ്യാന്തര ചാമ്പ്യന്മാരെ കടത്തി വെട്ടി മലയാളികൾ , അൽ ഐൻ പഞ്ചഗുസ്തി മത്സരത്തിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യക്കാർ

July 20, 2023
Diaspora

മുഖം മിനുക്കി ദുബായ് ക്ലോക്ക് ടവർ, അറ്റകുറ്റപ്പണി പൂർത്തിയായതോടെ മാസ്സ് ലുക്കിൽ ക്ലോക്ക് ടവർ

September 2, 2023
Diaspora

യുഎഇയിൽ പുതുക്കിയ ഇന്ധനവില നിലവിൽ വന്നു, പെട്രോളിന് വില കൂടി

May 1, 2023
DiasporaNews

ഓണക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുളള യാത്ര ആശങ്കയിൽ;നാലിരട്ടി വില ഈടാക്കി വിമാന കമ്പനികൾ

August 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?