ദില്ലി: നാല് ദിവസത്തെ വിദേശസന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോർജ്ജിയയിൽ എത്തിയ മോദി അവിടെ നിന്നും എത്യോപ്യയിലേക്ക് പോകുന്ന മോദി പിന്നീട് ഒമാനിൽ എത്തും. ഇന്ന് രാവിലെ പത്ത് മണിക്കാണ് മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽ എത്തിയ മോദിയെ പ്രധാനമന്ത്രി ജാഫർ ഹസ്സൻ നേരിട്ടെത്തി സ്വീകരിച്ചു.
അബ്ദുള്ള രണ്ടാമൻ രാജാവുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ എഴുപത്തഞ്ചാം വർഷത്തിലാണ് മോദിയുടെ യാത്ര എന്നതാണ് ശ്രദ്ധേയം. മോദി സന്ദർശിക്കുന്നുണ്ട്. അതേസമയം ജോർദ്ദാനിലെത്തുന്ന നരേന്ദ്ര മോദി,
ഇതിനു ശേഷം എത്യോപ്യയിലേക്ക് പോകുന്ന മോദി, പ്രധാനമന്ത്രി അബി അഹമ്മദലിയുമായി ചർച്ച നടത്തും. ഇതാദ്യമായാണ് മോദി എത്യോപ്യയിൽ എത്തുന്നത്. എത്യോപ്യയിൽ നിന്ന് ബുധനാഴ്ച ഒമാനിലെത്തുന്ന മോദി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ കാണും. ഇന്ത്യയ്ക്കും ഒമാനുമിടയിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിലാണ് മോദിയുടെ രണ്ടാം ഒമാൻ യാത്ര.




