തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അധിക ബാച്ച് അനുവധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക. വിദ്യാർത്ഥി സംഘനകളുമായി നടന്ന ചർച്ചയിലാണ് മന്ത്രി തീരുമാനം പറഞ്ഞത്. 15 വിദ്യാർത്ഥി സംഘടനകളാണ് ചർച്ചയിൽ പങ്കെടുത്തത്.
ജൂലൈ രണ്ട് മുതൽ അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കും.