വിമാന യാത്രക്കിടെ യാത്രക്കാർ തമ്മിലുണ്ടായ വാക്ക് തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള തായ് സ്മൈൽ എയർവേസിലാണ് സംഭവം. രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് തല്ലിന് വഴിയൊരുക്കിയത്. വിമാനത്തിന്റെ ജീവനക്കാർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കം തല്ലി തീർക്കുകയായിരുന്നു. മറ്റ് യാത്രക്കാർ നോക്കി നിൽക്കുകയും വിഡിയോ പകർത്തുകയും ചെയ്തു.
ഒരാൾ ‘താൻ സമാധാനത്തോടെ സീറ്റിലിരിക്ക്’ എന്ന് പറയുന്നത് കേൾക്കാം. ആ സമയം മറ്റുള്ളവർ ‘കൈ ചൂണ്ടി സംസാരിക്കരുത്’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. തുടർന്ന് വാക് തർക്കം തല്ലിന് വഴിമാറുകയായിരുന്നു. ഒരാൾ അതി രൂക്ഷമായി മറ്റേയാളെ തല്ലുന്നു. അടിച്ചയാളുടെ പരിചയക്കാരും തല്ലുന്നുണ്ട്. തല്ലുകൊണ്ടയാൾ തിരിച്ചടിക്കുന്നില്ലെങ്കിലും അടി തടയാൻ ശ്രമിക്കുന്നുണ്ട്. വിമാനത്തിലെ ജീവനക്കാർ ഇവരോട് ശാന്തരായി ഇരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇരു കൂട്ടരും ചെവികൊണ്ടില്ല. തുടർന്ന് അടി രൂക്ഷമാവുകയായിരുന്നു.
Bangkok To kolkata flight ???????????? pic.twitter.com/8KyqIcnUMX
— Munna _Yadav ????%FB (@YadavMu91727055) December 28, 2022