മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
“ഫീനിക്‌സ്” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് “ഫീനിക്‌സ്”. 21 ഗ്രാംസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന അടുത്ത ചിത്രമാണ് ഇത്.
സൂപ്പർ ഹിറ്റ് ചിത്രം “അഞ്ചാം പാതിരാ”യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഈ ഹൊറർ ത്രില്ലറിന് തിരക്കഥയൊരുക്കുന്നത്. ഈ ഹൊറൽ – ത്രില്ലർ മൂഡ് നിലനിർത്തുന്ന രീതിയിലാണ് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നതും.
കൈതി അടക്കം ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കി സാം സി.എസാണ് ചിത്രത്തിൻ്റെ സംഗീതസംവിധാനം. ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബി. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.